

കാലാവധി തിരാറായപ്പോൾ കടുംവെട്ട് നടത്തി കോട്ടയം നഗരസഭയിലെ കൗൺസിലർമാർ; നഗരസഭ തുടങ്ങുന്ന സർക്കാർ ഡിസ്പെൻസറി & വെൽനെസ് സെൻ്ററിൻ്റെ മറവിൽ വൻ തട്ടിപ്പ്; 40000 രൂപ വാടക നൽകി ശവക്കോട്ടയിൽ പണിതതും; മൂന്നുമാസക്കാലം വെള്ളത്തിൽ മുങ്ങുന്ന വഴിയിലുള്ളതുമായ കെട്ടിടം വാടകയ്ക്ക് എടുത്ത് വൈസ് ചെയർമാൻ; പല വാർഡുകളിലും വെൽനെസ് സെൻ്ററുകൾ തുടങ്ങുന്ന ഇടത്തരം വീടുകൾക്ക് വാങ്ങുന്നത് മൂന്നിരട്ടി വാടക വരെ
കോട്ടയം: കാലാവധി തിരാറായപ്പോൾ കടുംവെട്ട് നടത്തി കിട്ടാവുന്നതെല്ലാം ഊറ്റിപ്പിഴിഞ്ഞ് കൊണ്ടുപോകാനാണ് ഒരു വിഭാഗം കൗൺസിലർമാർ ശ്രമിക്കുന്നത്.
നഗരസഭ തുടങ്ങുന്ന സർക്കാർ ഡിസ്പെൻസറി & വെൽനെസ് സെൻ്ററിൻ്റെ മറവിലാണ് ഏറ്റവുമൊടുവിലത്തെ തട്ടിപ്പ്.
തിരുനക്കരയിൽ 40000 രൂപ വാടക നൽകി ശവക്കോട്ടയിൽ പണിത കെട്ടിടമാണ് വാടകയ്ക്ക് എടുത്തത്. ഇത് വൈസ് ചെയർമാൻ്റെ വാർഡ് കൂടിയാണ്. ഈ വെൽനെസ് സെൻ്ററിലേക്ക് എത്താനുള്ള പ്രധാനവഴി മൂന്ന് മാസവും വെള്ളത്തിൽ മുങ്ങുന്ന സ്ഥലമാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഒരു സമുദായത്തിന്റെ 150 ഓളം വോട്ട് ലക്ഷ്യമാക്കി സമുദായാഗംങ്ങളെ സന്തോഷിപ്പിക്കാനാണ് ഈ കെട്ടിടം തന്നെ തിരഞ്ഞെടുത്തതെന്നാണ് നഗരസഭയിലെ പല കൗൺസിലർമാരും പറയുന്നത്.
പല വാർഡുകളിലും വെൽനെസ് സെൻ്ററുകൾ തുടങ്ങുന്നത് ഇടത്തരം വീടുകളിലാണ്. ഈ വീടുകൾക്ക് വാങ്ങുന്നത് നാട്ടിലുള്ള വാടകയുടെ മൂന്നിരട്ടി വരെയാണ്. ഇതിൻ്റെ പിന്നിൽ വൻ അഴിമതിയാണുള്ളത്.
അത്യാധുനിക രീതിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാ ജനറൽ ആശുപത്രി തൊട്ടടുത്തുള്ളപ്പോഴാണ് 40000 രൂപ വാടക നൽകി തിരുനക്കരയിൽ വൈസ് ചെയർമാൻ്റെ വാർഡിൽ സമൂഹമഠം കെട്ടിടത്തിൻ്റെ രണ്ടാം നിലയിൽ സർക്കാർ ഡിസ്പെൻസറിയും വെൽനെസ് സെൻ്ററും തുടങ്ങുന്നത്.
തുച്ഛമായ വാടകയ്ക്ക് നഗരസഭയുടെ കെട്ടിടങ്ങൾ വാടകയ്ക്ക് കൊടുക്കുമ്പോഴാണ് സ്വകാര്യസംഘടനയുടെ കെട്ടിടം ഏറ്റവും ഉയർന്ന വാടകയ്ക്ക് നഗരസഭ എടുത്തത് എന്നതും ഞെട്ടലുളവാക്കുന്നു.
വെൽനെസ് സെന്ററുകൾ അനുവദിച്ചതിൽ ക്രമക്കേടെന്നു പരാതി ലഭിച്ചതോടെ നഗരസഭയിൽ വിജിലൻസ് പരിശോധന നടത്തി രേഖകൾ പിടിച്ചെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]