
ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിനായി ഡ്രോൺ ദൗത്യത്തിനായി റിട്ട. മേജർ ജനറൽ ഇന്ദ്രബാലന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നിറങ്ങും. ട്രക്കിന്റെ പ്രിസൈസ് ലൊക്കേഷൻ കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യമെന്ന് റിട്ട. മേജർ ജനറൽ ഇന്ദ്രബാലൻ പറഞ്ഞു. ലൊക്കേഷനെ കുറിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ടെന്ന് റിട്ട. മേജർ ജനറൽ ഇന്ദ്രബാലൻ ട്വന്റിഫോറിനോട് പ്രതികരിച്ചു.
നദിയുടെയും കരയുടെയും മധ്യേ ആണ് ട്രക്ക് ഉള്ളതെന്നും ക്യാബിൻ ഭാഗം കൃത്യമായി അറിയാനാകും ശ്രമിക്കുകയെന്നും റിട്ട. മേജർ ജനറൽ ഇന്ദ്രബാലൻ പറഞ്ഞു. ഓറഞ്ച് അലർട്ട് ആണെങ്കിലും ഡ്രോൺ പരിശോധന നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. റസ്ക്യു സംഘം മികച്ച പ്രവർത്തനം നടത്തുന്നുണ്ട്. പല തരത്തിലുള്ള പ്രതിസന്ധികൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
Read Also:
കോസ്റ്റൽ ഗാർഡിന്റെ ഹെലികോപ്റ്റർ കൂടി എത്തിയാൽ കൂടുതൽ സഹായകരമാകുമെന്ന് റിട്ടയർഡ് മേജർ ജനറൽ ഇന്ദ്രബാലൻ പറഞ്ഞു. അർജുന് വേണ്ടിയുള്ള തെരച്ചിൽ ഇന്ന് പത്താം ദിനത്തിൽ. അപകട സ്ഥലത്ത് നിന്ന് 20 മീറ്റർ മാറി കണ്ടെത്തിയ ലോറിയിൽ നിന്ന് അർജുനെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ദൗത്യസംഘം. ഇന്നത്തെ തെരച്ചിലിന്റെ മേൽനോട്ടത്തിനായി കർണാടക ലോ ആൻഡ് ഓർഡർ എഡിജിപി ആർ ഹിതേന്ദ്രയെ മുഖ്യമന്ത്രി നിയോഗിച്ചിട്ടുണ്ട്.
Story Highlights : Rt. Major General Indrabalan said that the main objective is to find precise location of truck
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]