
കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ചു; യുവാവ് ബസ് കയറി മരിച്ചു: തൃശൂരിൽ റോഡിൽ കിടന്ന് ബിജെപി പ്രവർത്തകരുടെ പ്രതിഷേധം
തൃശൂർ ∙ എംജി റോഡിൽ യുവാവ് ബസ് കയറി മരിച്ചതിൽ പ്രതിഷേധവുമായി ബിജെപി. റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായി ഫാർമസി ജീവനക്കാരൻ വിഷ്ണുദത്ത് (22) മരിച്ചത്.
പിന്നിൽ നിന്നുവന്ന സ്വകാര്യ ബസ് ഇരുവരുടെയും ശരീരത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അമ്മ പത്മിനി ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്.
ഇന്ന് രാവിലെ ആയിരുന്നു അപകടം. ഇതിനു പിന്നാലെയാണ് റോഡിൽ കുത്തിയിരുന്ന് ബിജെപി പ്രതിഷേധം ആരംഭിച്ചത്.
റോഡിൽ കിടന്ന പ്രവർത്തകരെ പൊലീസ് പിടിച്ചുമാറ്റാൻ ശ്രമിച്ചത് സംഘർഷത്തിനു വഴിയൊരുക്കി.
പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പിന്നാലെ പ്രതിഷേധം നടത്തിയ ബിജെപി കൗൺസിലർമാരെ പൊലീസ് അറസ്റ്റ് ചെയ്യാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
നേരത്തെ കോൺഗ്രസും ഇവിടെ പ്രതിഷേധവുമായി എത്തിയിരുന്നു. വിഷ്ണുദത്തും അമ്മയും വടക്കുന്നാഥ ക്ഷേത്ര ദര്‍ശനത്തിന് പോകുമ്പോഴാണ് അപകടമുണ്ടായത്. അപകടം നടന്ന ഉടനെ വിഷ്ണുദത്തിനെയും അമ്മയെയും ആശുപത്രിയിലെത്തിച്ചെങ്കിലും വിഷ്ണുദത്തിനെ രക്ഷിക്കാനായില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]