
നടി മീന ബിജെപിയിലേക്ക്?; ഉപരാഷ്ട്രപതിക്കൊപ്പം ചിത്രം: ആരെയും സ്വീകരിക്കുമെന്ന് തമിഴ്നാട് ബിജെപി അധ്യക്ഷൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചെന്നൈ∙ തെന്നിന്ത്യൻ നടി രാഷ്ട്രീയത്തിലേക്കെന്ന് അഭ്യൂഹം. നടി ബിജെപിയിൽ ചേരുമെന്നും പാർട്ടിയുടെ സുപ്രധാന ചുമതല വഹിക്കുമെന്നുമാണ് വാർത്തകൾ. കഴിഞ്ഞ ദിവസം ഉപരാഷ്ട്രപതി ജഗദീപ് ധൻകറിനൊപ്പമുള്ള ചിത്രം മീന സമൂഹ മാധ്യമത്തിൽ പങ്കുവച്ചിരുന്നു. ഇതിനു പിന്നാലെയാണ് അഭ്യൂഹം പരന്നത്.
‘‘താങ്കളെ കാണാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. ഒരുപാട് കാര്യങ്ങൾ പഠിച്ചു, അത് എന്റെ ഭാവിയെ ആത്മവിശ്വാസത്തോടെ നയിക്കാൻ സഹായിക്കുമെന്ന് വിശ്വസിക്കുന്നു’’ എന്നാണ് ധൻകറിന്റെ ചിത്രം പങ്കുവച്ച് മീന സമൂഹ മാധ്യമത്തിൽ കുറിച്ചത്.
മീന ബിജെപിയിലേക്കെത്തുന്നു എന്ന വാർത്തകളോട് പാർട്ടിയിലേക്കെത്തുന്ന ആരെയും സ്വീകരിക്കുമെന്നാണ് ബിജെപി തമിഴ്നാട് അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ പ്രതികരിച്ചത്. 2026ലെ തമിഴ്നാട് തിരഞ്ഞെടുപ്പിനു മുൻപ് മീന ബിജെപിയിലെത്തുമെന്നാണ് സൂചന. ബിജെപിയിൽ ചേർന്ന നടി ഖുഷ്ബുവും 2026 തിരഞ്ഞെടുപ്പിൽ സുപ്രധാന ചുമതല വഹിക്കുമെന്നാണ് സൂചന.