
കണ്ണൂരിൽ തിരയിൽപ്പെട്ട് 18കാരനെ കാണാതായി; ഒപ്പമുണ്ടായിരുന്നയാളെ രക്ഷപ്പെടുത്തി
കണ്ണൂർ∙ എടക്കാട് ഏഴര പാറപ്പള്ളി കടപ്പുറത്ത് യുവാവിനെ തിരയിൽപ്പെട്ട് കാണാതായി. താഴെ കായലോട് പറമ്പായി റോഡിൽ എംസി ഹൗസിൽ റഹൂഫിന്റെ മകൻ ഫർഹാൻ റഹൂഫിനെ (18) ആണ് കാണാതായത്.
ഫർഹാനൊപ്പം തിരയിൽ അകപ്പെട്ട മറ്റൊരു യുവാവിനെ രക്ഷപ്പെടുത്താനായി.
ഫർഹാനു വേണ്ടിയുള്ള തിരച്ചിൽ നടക്കുകയാണ്. പൊലീസും ഫയർഫോഴ്സും റവന്യു അധികൃതരും സ്ഥലത്തെത്തി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]