
ദില്ലി: തൻ്റെ വരാനിരിക്കുന്ന ചിത്രമായ ഇന്ത്യൻ 2 ൻ്റെ ട്രെയിലർ ലോഞ്ച് ചടങ്ങിൽ ഷാരൂഖ് ഖാനയെക്കുറിച്ചുള്ള ഒരു കാര്യം വെളിപ്പെടുത്തി കമൽഹാസൻ. കമല്‍ സംവിധാനം ചെയ്ത 2000ത്തിലെ ചിത്രം ഹേ റാമില്‍ ഷാരൂഖ് പ്രതിഫലം വാങ്ങാതെയാണ് അഭിനയിച്ചത് എന്നാണ് കമല്‍ വെളിപ്പെടുത്തിയത്. ഷാരൂഖ് ഖാൻ്റെ മഹാമനസ്കതയെ പ്രശംസിച്ചുകൊണ്ട് കമൽഹാസൻ പറഞ്ഞു,
“മിസ്റ്റര്‍ എസ്ആര്‍കെയും ഒരു കാര്യം പറയണം. അതിന് അദ്ദേഹം എന്നെ അനവദിക്കും. ഞങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചപ്പോൾ ഞങ്ങൾ എല്ലാവരും വെറും സാധാരണക്കാരാണ്. സൂപ്പര്‍ സ്റ്റാര്‍, സൂപ്പര്‍ സംവിധായകന് എന്നൊന്നും ഇല്ല ഞങ്ങൾ സുഹൃത്തുക്കളാണ്. അതിനാല്‍ തന്നെ ഷാരൂഖ് സാബ് ആ ചിത്രം (ഹേ റാം) സൗജന്യമായി ചെയ്തു തന്നു”.
കമൽഹാസൻ തുടർന്നു, “അത് ഒരു സൂപ്പർ സ്റ്റാർ ചെയ്യുന്ന കാര്യമല്ല. അത് ഒരു യഥാർത്ഥ സിനിമയുടെ ആരാധകനെയും കലയുടെ ഉപാസകനുമായ ഒരാള്‍ ചെയ്യുന്ന കാര്യമാണ്. ഞാൻ അദ്ദേഹത്തോട് എന്നും നന്ദിയുള്ളവനാണ്.”
2000-ൽ പുറത്തിറങ്ങിയ ഹേ റാം, ഇന്ത്യൻ ചരിത്രത്തിൽ നിന്നുള്ള നിരവധി വിവാദ സംഭവങ്ങൾ ഉള്‍പ്പെട്ട ചിത്രമായിരുന്നു. മഹാത്മ ഗാന്ധി വധമായിരുന്നു പ്രധാന കഥാതന്തു.കമൽ ഹാസൻ അവതരിപ്പിച്ച സാകേത് റാമിൻ്റെ സുഹൃത്തായ അംജദ് അലി ഖാൻ്റെ വേഷമാണ് ഷാരൂഖ് അവതരിപ്പിച്ചത്. ചിത്രത്തിലെ അംജദ് അലി ഖാൻ്റെ മരണം ചിത്രത്തിലെ നിര്‍ണ്ണായക രംഗമാണ്. ഹേ റാം ഹിന്ദിയിലും തമിഴിലും ഒരേ സമയമാണ് നിർമ്മിച്ചത്.
അതേ സമയം തമിഴ് സിനിമാപ്രേമികളില്‍ ഈ വര്‍ഷം ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തിയിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ഷങ്കര്‍- കമല്‍ ഹാസന് ടീം ഒന്നിക്കുന്ന ഇന്ത്യന്‍ 2. ആരാധകരുടെ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്ലര് കഴിഞ്ഞ ദിവസം മുംബൈയില്‍ നടന്ന ചടങ്ങില്‍ പുറത്തിറക്കിയത്.
സേനാപതി എന്ന മുന്‍ സ്വാതന്ത്രസമര സേനാനിയായി കമല്‍ ഹാസന് തിരിച്ചെത്തുന്ന ചിത്രത്തില്‍ പുതുകാലത്തിന്റെ അഴിമതികള്‍ക്കെതിരെ ജനപക്ഷത്ത് നിന്ന് പോരാടുന്ന നായകനെ കാണാനാവും. കമല്‍ ഹാസന് വേറിട്ട ഗെറ്റപ്പുകളിലെത്തുന്ന ചിത്രം ആക്ഷന്‍ രംഗങ്ങളാലും ഷങ്കറിന്റെ ബിഗ് കാന്‍വാസ് ദൃശ്യചാരുതയാലും സമ്പന്നമായിരിക്കുമെന്ന് ട്രെയ്ലര് അടിവരയിടുന്നു.
Last Updated Jun 26, 2024, 9:02 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]