

മഹാഭൂരിപക്ഷത്തെ ഇറക്കിവിട്ടുള്ള പള്ളി കയ്യേറ്റത്തിൽ നിന്ന് സർക്കാർ പിന്മാറണം, മലങ്കര ചർച്ച് ബിൽ നടപ്പാക്കി തരണമെന്നും മലങ്കര സിറിയക്ക് മൂവ്മെന്റ്
കോട്ടയം: ക്രൈസ്തവ ലോകത്തിന് മാനക്കേടായി നിലകൊള്ളുന്ന കോട്ടയം ആസ്ഥാനമായ “ഓർത്തഡോക്സ് വിഭാഗം” മഹാഭൂരിപക്ഷം വരുന്ന യാക്കോബായ വിശ്വാസികളെ അവരുടെ ആരാധനാ സ്വാതന്ത്ര്യം നിഷേധിച്ച് തെരുവിൽ ഇറക്കിവിടുന്ന കാഴ്ച്ച കഴിഞ്ഞ 4 കൊല്ലമായി കേരള സമൂഹം കണ്ടുകൊണ്ടിരിക്കുകയാണ്.
2017 ലെ തികച്ചും സാങ്കേതികമായ ഒരു കോടതിവിധിയിലൂടെയാണ് മഹാഭൂരിപക്ഷം വരുന്ന യാക്കോബായ വിശ്വാസികളുടെ പൂർവികർ പണിതുയർത്തിയ പള്ളികളിൽനിന്ന് ഇറക്കിവിടുന്നത്.
പുരാതന യാക്കോബായ സമുദായത്തിൽനിന്നും 1912ൽ വേർപെട്ടുപോയ ഇക്കൂട്ടർ പണവും സ്വാധീനവും കൊണ്ട് യാക്കോബായ വിഭാഗത്തിലെ ചില മെത്രാന്മാരെയും വിരലിൽ എണ്ണാവുന്ന വിശ്വാസികളെയും ഓരോ പള്ളികളിൽനിന്നും അടർത്തിയെടുത്ത് കേസ് കൊടുത്ത് പോലീസ് പ്രൊട്ടക്ഷൻ എന്ന വ്യാജേന ദശലക്ഷം കോടിയുടെ സ്വത്തുക്കൾ കവർന്നെടുക്കുകയാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
രാജ്യത്തെ സിവിൽ നിയമങ്ങൾ കാറ്റിൽ പറത്തിയുള്ള പള്ളി കയ്യേറ്റത്തിന് സർക്കാർ കൂട്ടുനിൽക്കരുത്. എത്രയും വേഗം 2017 കോടതിവിധിപ്രകാരം ഉള്ളതും സർക്കാർ പരിഗണനയിൽ ഉള്ളതും 12 ലക്ഷംപേർ പിന്തുണച്ചതുമായ “മലങ്കര ചർച്ച് ബില്ല്” നടപ്പാക്കി തരണമെന്നും ഇവർ ആവശ്യപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]