
നവാഗതനായ അനീഷ് അലി സംവിധാനം ചെയ്ത്, അങ്കമാലി ഡയറീസിലെ യു ക്ലാമ്പ് രാജനായി പ്രേഷകശ്രദ്ധ നേടിയ ടിറ്റോ വിൽസൺ നായകനായെത്തുന്ന ചിത്രമാണ് ഗോഡ്സ് ട്രാവൽ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തെത്തി. നടൻ ആസിഫ് അലിയാണ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് അവതരിപ്പിച്ചത്.
ഭൂരിഭാഗവും ഒരു പോലീസ് വാനിന്റെ ഉള്ളിൽ ചിത്രീകരിച്ച ചിത്രം പൂർണ്ണമായും ഒരു ട്രാവൽ സസ്പെൻസ് ത്രില്ലർ ആയിരിക്കുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പറയുന്നു. നിർണ്ണായകമായ ഒരു ഔദ്യോഗിക ഉത്തരവാദിത്തം ഏറ്റെടുത്ത് പൊലീസ് സ്റ്റേഷനിൽ നിന്നും പുറപ്പെടുന്ന കുറച്ച് പോലീസ് ഉദോഗസ്ഥരും പൊലീസ് വാനും ഇവർക്ക് മുന്നിൽ യാദൃശ്ചികമായി കടന്നു വരുന്ന ചില അതിഥികളുമാണ് പ്രധാന കഥാപാത്രങ്ങൾ. ഇരുപതോളം പുതുമുഖങ്ങളെ പരിചയപ്പെടുത്തുന്ന ചിത്രത്തിൽ രജനികാന്തിന്റെ കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഭീംജി ഖന്നയും ഒരു സുപ്രധാന വേഷത്തിൽ എത്തുന്നു. പൂർണ്ണമായും ബസിൽ ചിത്രീകരിച്ചു എന്ന സവിശേഷതയുമായി എത്തുന്ന ചിത്രം മലയാളി പ്രേക്ഷകര്‍ക്ക് ഒരു പുതിയ അനുഭവം ആയിരിക്കും. ഹണി, കൃഷ്ണൻ ബാലകൃഷ്ണൻ, രാജേഷ് പിള്ള, മാരി സുനി, ഫിറോസ് തുടങ്ങിയവർ ആണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്.
തെങ്കാശി, പാലോട്, ഇടിഞ്ഞാർ, ബ്രയിമൂർ ഫോറസ്റ്റ്, വയനാട് തുടങ്ങിയ പ്രദേശങ്ങളുടെ ദൃശ്യഭംഗി ക്യാമറയിൽ പകർത്തിയത് റെജിൻ സാന്റോ ആണ്. സംഗീത സംവിധാനം ശ്യാം സാഗറും പശ്ചാത്തല സംഗീതം ജോബ് ഷാജിയും നന്തുവും ചേർന്ന് നിർവ്വഹിച്ചിരിക്കുന്നു. എഡിറ്റിംഗ് ജോഷി എ എസ്, കലാസംവിധാനം ശിവൻ കുട്ടി, അസോസിയേറ്റ് ഡയറക്റ്റർ രാജേഷ് മണികണ്ഠൻ, അസിസ്റ്റന്റ് ഡയറക്ടേഴ്സ് അരുൺ ജയ, നയന നാരായണൻ, ജെ പി ജയശങ്കർ. സിങ്ക് സൗണ്ട് ഹരികുമാർ പ്രിന്റോ പ്രിൻസ്, ആനന്ദ്, സൗണ്ട് ഡിസൈൻ ഷാബു ചെറുവല്ലൂർ, മേക്കപ്പ് രാജേഷ് രവി, സ്റ്റിൽസ് അനീഷ് മോട്ടിവ് പിക്സ്, പബ്ലിസിറ്റി ഡിസൈൻ വിനീത് വാസുദേവൻ, പ്രൊഡക്ഷൻ ഡിസൈനിംഗ് സജാദ്, വിഷ്ണു വി എൽ, പി ആർ ഒ- എം കെ ഷെജിൻ, ഐ വി എൻ ഫിലിംസിന്റെ ബാനറിൽ ഷാഹിന എം, അശ്വതി ബി ആർ എന്നിവര്‍ ചേർന്ന് നിർമിച്ച ചിത്രം ഉടൻ പ്രദർശനത്തിനെത്തും.
Last Updated Jun 25, 2024, 10:33 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]