
നിലമ്പൂരിൽ പൊരുതാൻ ആര്യാടൻ ഷൗക്കത്ത്, തീരത്തടിഞ്ഞ് കണ്ടെയ്നറുകൾ, പരക്കെ മഴ– പ്രധാന വാർത്തകൾ
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി ആര്യാടൻ ഷൗക്കത്തിനെ പ്രഖ്യാപിച്ചത് ഇന്നത്തെ മുഖ്യ വാർത്തയായി. എഐസിസിയാണ് പ്രഖ്യാപനം നടത്തിയത്.
കൊച്ചി പുറങ്കടലിൽ അപകടത്തിൽപ്പെട്ട എംഎസ്സി എൽസ 3 ചരക്കു കപ്പലിലെ കണ്ടെയ്നറുകൾ തീരത്തടിഞ്ഞതും ഇന്ന് വലിയ വാർത്താ പ്രാധാന്യം നേടി.
സംസ്ഥാനത്ത് മഴ ശക്തമാകുന്നതും മഴ ദുരന്തങ്ങളുണ്ടാകുന്നതും മുഖ്യ വാർത്തകളിൽ നിറഞ്ഞു. വായിക്കാം ഇന്നത്തെ മറ്റ് പ്രധാന വാർത്തകളും നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാർഥി.
എഐസിസി സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. നേരത്തെ കൊച്ചിയിൽ ചേർന്ന യോഗത്തിനു പിന്നാലെ സ്ഥാനാർഥിയായി ഷൗക്കത്തിന്റെ പേര് കെപിസിസി ഹൈക്കമാൻഡിനു കൈമാറിയിരുന്നു.
പി.വി.അൻവറിന്റെ സമ്മർദത്തിനു വഴങ്ങി ഷൗക്കത്തിനെ മാറ്റേണ്ടതില്ലെന്നായിരുന്നു കെപിസിസിയുടെ തീരുമാനം. തുടർന്ന് ഷൗക്കത്തിന്റെ പേര് കെപിസിസി എഐസിസിക്ക് കൈമാറുകയായിരുന്നു.
സ്കൂൾ തുറക്കും മുൻപ് തന്നെ എല്ലാ സ്കൂളുകളുടെയും ഫിറ്റ്നസ് പരിശോധിച്ച് ഉറപ്പു വരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ കർശന നിർദേശം. സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഘടകങ്ങൾ ഉൾച്ചേർന്ന് നവീകരിച്ച അക്കാദമിക്ക് മാസ്റ്റർ പ്ലാൻ ജൂൺ 15നകം പൂർത്തിയാക്കണമെന്നും മുഖ്യമന്ത്രി നിർദേശം നൽകി. കൊച്ചി പുറങ്കടലിൽ അപകടത്തിൽപ്പെട്ട
എംഎസ്സി എൽസ 3 ചരക്കു കപ്പലിലെ കണ്ടെയ്നറുകൾ തീരത്തടിഞ്ഞു. കരുനാഗപ്പള്ളി ചെറിയഴീക്കലിലും നീണ്ടകരയിലും ആലപ്പുഴ വലിയഴീക്കലും ശക്തികുളങ്ങരയിലുമാണ് തീരത്തടിഞ്ഞ നിലയിൽ കണ്ടെയ്നറുകൾ കണ്ടത്.
ശക്തികുളങ്ങരയിൽ അടിഞ്ഞ ചുവന്ന കണ്ടെയ്നറിൽനിന്ന് തേയിലപ്പൊടിയും കരയ്ക്ക് അടിഞ്ഞിട്ടുണ്ട്. തേയിലയുടെ മണവും വരുന്നതായി പ്രദേശവാസികൾ പറഞ്ഞു.
ഒരു കണ്ടെയ്നറിൽ മാത്രമേ തേയില ഉള്ളൂവെന്നും ബാക്കിയെല്ലാം ശൂന്യമാണെന്നും കസ്റ്റംസ് ഉദ്യോഗസ്ഥരും അറിയിച്ചു. സംസ്ഥാനത്ത് ഇന്നു അതീതീവ്ര മഴ. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്ട് ആണ്.
നാളെ കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രൂക്ഷമായ കടലാക്രമണത്തിനും സാധ്യതയുണ്ട്.
വരുന്ന 5 ദിവസവും സംസ്ഥാനത്ത് അതിതീവ്രമഴയ്ക്കു സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ശക്തമായ മഴയിലും കാറ്റിലും ആലപ്പുഴ ബീച്ചിൽ പെട്ടിക്കട
മറിഞ്ഞുവീണ് പെൺകുട്ടി മരിച്ചു. സുഹൃത്തിന് പരുക്കേറ്റു.
മഴയെ തുടർന്ന് കണ്ണൂർ, വയനാട്, കോഴിക്കോട്, കോട്ടയം എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന് (23) ജയിലില്‍ ആത്മഹത്യയ്ക്കു ശ്രമിച്ച സംഭവത്തില്‍ ജീവനക്കാര്‍ക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ റിപ്പോർട്ട്. ജീവനക്കാരുടെ സമയോചിതമായ ഇടപെടല്‍ മൂലമാണ് അഫാനെ പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞതെന്നും ജയില്‍ മേധാവിക്കു നൽകിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
റിപ്പോര്‍ട്ട് പരിഗണിച്ച ശേഷമാകും ജീവനക്കാര്‍ക്കെതിരായ നടപടിയിൽ തീരുമാനം. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അഫാന്റെ നില ഗുരുതരമായി തുടരുകയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]