‘ഷൗക്കത്ത് നല്ല ചെകുത്താനാണോ എന്ന് എനിക്കറിയില്ല; യുഡിഎഫ് സ്ഥാനാർഥിക്കൊപ്പം പ്രചരണത്തിന് ഉണ്ടാകുമോയെന്ന് ആലോചിക്കാം’
മലപ്പുറം∙ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്തിനെ യുഡിഎഫ് സ്ഥാനാർഥിയാക്കുന്നതിൽ അതൃപ്തി പരസ്യമാക്കി മുൻ എംഎൽഎ പി.വി. അൻവർ.
യുഡിഎഫ് നേതൃത്വം സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് ചർച്ച നടത്താത്തതിലാണ് അൻവർ അതൃപ്തി പരസ്യമാക്കിയതെന്നാണ് സൂചന. സ്ഥാനാര്ഥി നല്ല ചെകുത്താന് ആകണമെന്നും അൻവർ പറഞ്ഞു.
അൻവറിന്റെ സമ്മർദതന്ത്രത്തിന് യുഡിഎഫ് വഴങ്ങുമോയെന്നാണ് കാത്തിരുന്ന് കാണേണ്ടത്.
‘‘പിണറായിസത്തെ തോൽപ്പിക്കാൻ പറ്റുന്ന ഒരു സ്ഥാനാർഥിയാണ് നിലമ്പൂരിൽ വേണ്ടത്. ഏതു ചെകുത്താനായാലും വേണ്ടില്ല എന്നല്ല പറഞ്ഞത്.
ഞങ്ങളുടെ വിശ്വാസപ്രകാരം നല്ല ചെകുത്താനും ചീത്ത ചെകുത്താനും ഉണ്ട്. ഷൗക്കത്ത് നല്ല ചെകുത്താനാണോ എന്ന് എനിക്കറിയില്ല.
പോരാട്ടത്തിന്റെ കാര്യം ഞാനല്ലല്ലോ തീരുമാനിക്കേണ്ടത്. മുന്നണി പ്രവേശനം വൈകുന്നതിൽ ഒരതൃപ്തിയും എനിക്കില്ല.
അനുയായികൾക്ക് സ്വാഭാവികമായ അതൃപ്തിയുണ്ടായേക്കാം. ഇതിങ്ങനെ നീട്ടിനീട്ടി പോകുകയാണല്ലോ.
അതൃപ്തിയൊക്കെ മനസിലാക്കേണ്ടത് കോമൺസെൻസ് വച്ചല്ലേ. ഇതൊക്കെ അറിയിക്കേണ്ട
കാര്യമുണ്ടോ. ഞാൻ ഇപ്പോഴും ബസിന്റെ സ്റ്റെപ്പിൽ നിൽക്കുകയാണ്.
യുഡിഎഫ് സ്ഥാനാർഥിക്കൊപ്പം പ്രചരണത്തിന് ഉണ്ടാകുമോയെന്ന് ആലോചിക്കാം. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടല്ലേ ഉള്ളൂ.’’ – പി.വി.അൻവർ പറഞ്ഞു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]