
പയ്യന്നൂർ എടാട്ടിൽ ദേശീയപാതയിൽ വിള്ളൽ; പശ ഉപയോഗിച്ച് അടച്ചു – വിഡിയോ
കണ്ണൂർ∙ ദേശീയപാതയിൽ പയ്യന്നൂർ എടാട്ട് കണ്ണങ്ങാട്ട് സ്റ്റോപ്പിനു സമീപം വിള്ളൽ. 50 മീറ്ററിലധികം വിള്ളൽ വീണ്ടിട്ടുണ്ട്.
ഈ സ്ഥലത്ത് പശ ഉപയോഗിച്ച് ദേശീയപാത അധികൃതർ വിള്ളൽ അടച്ചിട്ടുണ്ട്. എങ്കിലും പൂർണമായും അടയ്ക്കാൻ കഴിഞ്ഞിട്ടില്ല.
ദേശീയപാതയിൽ പയ്യന്നൂർ ബൈപാസ് വന്നു ചേരുന്നിടത്താണ് വിള്ളൽ കണ്ടത്.
വലിയ ഉയരത്തിലാണ് ഇവിടെ ദേശീയപാതയുള്ളത്. സ്ലാബുകൾ ചേർത്തു വച്ചാണ് ഇവിടെ സൈഡ് ഭിത്തി നിർമിച്ചിട്ടുള്ളത്.
ജനസാന്ദ്രതയുള്ള കേന്ദ്രമാണിത്. ദേശീയപാതയിൽ വിള്ളൽ വീണത് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]