
നെയ്യാർ ഡാമിലെ KSU ക്യാമ്പിലുണ്ടായ സംഘർഷത്തിൽ പ്രതികരണവുമായി സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ. പുറത്തുവന്ന ദൃശ്യങ്ങൾ അടിസ്ഥാനരഹിതമാണ്. അടുക്കും ചിട്ടയോടും നടന്ന ക്യാമ്പ്. ചില മാധ്യമങ്ങളുടെ അജണ്ട.
ഇതുവരെ അങ്ങനെയൊരു ദൃശ്യം ശ്രദ്ധയിൽപ്പെട്ടില്ല. പ്രശ്നങ്ങളുണ്ടാക്കിയവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അലോഷ്യസ് സേവ്യർ പറഞ്ഞു. ക്യാമ്പിൽ നടന്ന കാര്യങ്ങൾ പുറത്ത് ചർച്ചകൾക്ക് വഴിവെച്ചതിന് ആദ്യ നടപടിയെന്ന് അലോഷ്യസ് സേവ്യർ വ്യക്തമാക്കി.
ഒരു ക്യാമ്പസിലെ വാട്സ്ആപ്പ് ഗ്രൂപ്പിലെ തർക്കത്തെ ചൊല്ലിയുള്ള തർക്കമാണ് പഠന ക്യാമ്പില്‍ ഉണ്ടായതെന്നും അലോഷ്യസ് സേവ്യർ മാധ്യമങ്ങളോട് പ്രതികരിച്ചു. സംഘടനയെ അപമാനിക്കാൻ ശ്രമിച്ചവർക്കെതിരെ നടപടി ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവം കെപിസിസി അന്വേഷണത്തോട് സഹകരിക്കും. ക്യാമ്പിലെ ആഭ്യന്തര കാര്യങ്ങൾ പുറത്ത് ചർച്ച ആക്കാൻ കാരണക്കാർ ആയവർക്കെതിരെ നടപടി ഉണ്ടാകുമെന്നും അലോഷ്യസ് സേവ്യർ വ്യക്തമാക്കി.
Read Also:
നെയ്യാർ ഡാമിൽ നടക്കുന്ന കെഎസ്യു ദക്ഷിണമേഖലാ ക്യാമ്പിലാണ് സംഘർഷം ഉണ്ടായത്. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിലാണ് ക്യാമ്പ് നടക്കുന്നത്. ഇന്നലെ രാത്രിയാണ് കെഎസ്യു പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. ക്യാമ്പിൽ ഡിജെ സംഘടിപ്പിച്ചിരുന്നു. ഇതിനിടെയുണ്ടായ വാക്കുതർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
സംഘർഷത്തിന്റെ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ നേതാക്കൾ ഇടപെട്ട് ഡിലീറ്റ് ചെയ്യിച്ചു. ക്യാമ്പിനുള്ളിലേക്ക് മദ്യം എത്തിച്ചതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് വിവരം. മർദനമേറ്റവർ പരാതിയില്ലെന്നും മർദനമേറ്റിട്ടില്ലെന്നുമാണ് പറയുന്നത്. ചെറിയ വാക്കുതർക്കമാണ് നടന്നതെന്ന് സംഘർഷത്തിലേക്ക് പോയിട്ടില്ലെന്നുമാണ് നേതാക്കൾ പറയുന്നത്.
അതേസമയം സംഘർഷത്തിൽ ഒരു പ്രവർത്തകന്റെ തലയ്ക്ക് പരുക്കേറ്റിട്ടുണ്ട്. നെടുമങ്ങാട് കെഎസ്യു ബ്ലോക്ക് പ്രസിഡന്റിനാണ് പരുക്കേറ്റിട്ടുള്ളത്. ക്യാമ്പിന് വേണ്ടി ഡിസിസി ചുമതലപ്പെടുത്തിയ നാല് പേരിൽ ചിലരാണ് പ്രശ്നങ്ങൾ ഉണ്ടാക്കിയതെന്നും ക്യാമ്പിലേക്ക് മദ്യം എത്തിക്കാൻ മുൻകൈ എടുത്തതെന്നും കെഎസ്യുവിലെ ഒരു വിഭാഗം ഡിസിസിക്ക് പരാതി നൽകാൻ ഒരുങ്ങുന്നുണ്ട്.
Story Highlights : Aloshious Xavier on KSU Training Camp Fight
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]