

വനിതാ പോലീസ് ഇൻസ്പെക്ടര്‍മാര്‍ കൂട്ടത്തോടെ വിരമിക്കുന്നു; ഈ മാസം വിരമിക്കുന്നത് 21 പേർ ; സേനയില്‍ ശേഷിക്കുന്നത് വെറും ആറു പേര്
സ്വന്തംലേഖകൻ
തൃശൂർ: കേരള പോലീസില്‍ വനിത പോലീസ് ഇൻസ്പെക്ടർമാർ കൂട്ടത്തോടെ പടിയിറങ്ങുന്നു. 21 പേരാണ് ഈ മാസം വിരമിക്കുന്നത്.ഇതോടെ സേനയില്‍ ശേഷിക്കുന്ന വനിത ഇൻസ്പെക്ടർമാർ ആറു പേർ മാത്രം. കേരള പോലീസില്‍ നിലവില്‍ 27 വനിത ഇൻസ്പെക്ടർമാരടക്കം 668 ഇൻസ്പെക്ടർമാരാണുള്ളത്.
ഇവരെ വിവിധ പോലീസ് സ്റ്റേഷനുകളിലും വിജിലൻസ്, ക്രൈംബ്രാഞ്ച്, കോസ്റ്റല്‍ തുടങ്ങിയ വിഭാഗങ്ങളിലായാണ് നിയമിച്ചിരിക്കുന്നത്. ഇതില്‍ 21 വനിത ഇൻസ്പെക്ടർമാർ വിരമിക്കുന്നതോടെ സേനയിലെ തലപ്പത്തുള്ള വനിതകളുടെ ശക്തി ഇല്ലാതാകും.സബ് ഇൻസ്പെക്ടർമാരാണ് ഇൻസ്പെക്ടർമാരായി പ്രമോഷൻ ലഭിക്കുന്നത്.
2018ല്‍ വനിത സബ് ഇൻസ്പെക്ടർമാരെ റിക്രൂട്ട് ചെയ്തിട്ടുണ്ടെങ്കിലും അവരൊന്നും ഇൻസ്പെക്ടർമാരായി പ്രമോഷൻ ലഭിക്കാറായിട്ടില്ല. നേരത്തെ വനിതകള്‍ക്ക് മാത്രമായി പ്രത്യേക വിഭാഗത്തിലൂടെ പ്രമോഷനുകള്‍ പെട്ടന്ന് ലഭിക്കാൻ സാധിക്കുമായിരുന്നു. എന്നാല്‍ വനിത പോലീസിനെയും ജനറല്‍ സീനിയോറിറ്റി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതോടെ പ്രമോഷൻ ലഭിക്കാനും വൈകുകയാണ്. സേനയില്‍ കൂടുതലുള്ള പുരുഷൻമാരോടൊപ്പമാണ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]