
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇന്നുമാത്രം നാല് മരണം. കളിക്കൂട്ടുകാരനെ രക്ഷിക്കാൻ വെള്ളത്തിലിറങ്ങിയ പതിനാല് വയസുകാരൻ മുങ്ങിമരിച്ചു. പുതുവൈപ്പിനിൽ വെള്ളക്കെട്ടിൽ വീണ് മത്സ്യ തൊഴിലാളിയും കാസർകോട് ബെള്ളൂരിൽ ഇടിമിന്നലേറ്റ് വയോധികനും മരിച്ചു. അടുത്ത 5 ദിവസം ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി.
ബന്ധുവീട്ടിൽ വിരുന്നിനെത്തിയ എടപ്പാൾ സ്വദേശി അക്ഷയെക്കാണ് നാടിനെ നടുക്കിയ അന്ത്യമുണ്ടായത് വെള്ളറിക്കാട് കക്കാട്ടുപാറയിൽ മണ്ണെടുത്ത കുഴിയിൽ കൂട്ടുകാരനെ രക്ഷിക്കാൻ ഇറങ്ങിയതാണ് അക്ഷയ്. നിലവിളികേട്ടെത്തിയ നാട്ടൂർ കൂട്ടുകാരനെ രക്ഷിച്ചെങ്കിലും അക്ഷയ് മുങ്ങിത്താഴുകയായിരുന്നു. ഫയർഫോഴ്സ് എത്തിയാണ് അക്ഷയെ പുറത്തെത്തിച്ചത്.
എറണാകുളം പുതുവൈപ്പിനിലെ 51കാരൻ കൊടിക്കൽ ദീലീപ്, ഇന്നലെ രാത്രി മീൻ പിടിക്കാനെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയതാണ്, രാവിലെയോടെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കാസർകോട് ബെള്ളൂരിലെ 76 കാരൻ ഗംഗാധരൻ വീടിന് അകത്ത് ഇരിക്കുന്നതിനിടെയാണ് ഇടിമിന്നലേറ്റ് മരിച്ചത്. അട്ടപ്പാടി ഗൂളിക്കടവിൽ ഓട്ടോറിക്ഷക്ക് മേൽ മരം വീണ് ഒമ്മല സ്വദേശി ഫൈസലിന് ഗുരുതര പരിക്ക്
ഫൈസൽ ഓടിച്ച ഓട്ടോറിക്ഷക്ക് മേൽ മരം വീഴുകയായിരുന്നു തിരുവനന്തപുരം , കൊച്ചിയിലും , പത്തനംതിട്ടയടക്കം
പലയിടങ്ങളും മഴയിൽ കനത്ത നാശനഷ്ടമുണ്ടായി. പത്തനംതിട്ട തുമ്പമണ്ണിൽ വീട്ടിലെ കിണറിടിഞ്ഞ് താഴ്ന്നു. മുട്ടം സ്വദേശി ജോയികുട്ടിയുടെ വീട്ടിലാണ് അപകടം. പമ്പയോട് ചേർന്ന ചെറുതൊടുകൾ കരകവിഞ്ഞതോടെ, പത്തനംതിട്ട – തിരുവല്ല റോഡിൽ പുല്ലാട് ഭാഗത്തു റോഡിൽ വെള്ളം കയറി.
പെരുന്തോട്ടിലെ വെള്ളം നിറഞ്ഞു കവിഞ്ഞതോടെ, കോഴഞ്ചേരി – റാന്നി റൂട്ടിലെ പുതമൺ താൽക്കാലിക പാലത്തിലെ ഗതാഗതം നിരോധിച്ചു. തിരുവനന്തപുരത്ത് കടലാക്രമണത്തിൽ, പൊഴിയൂരിലെ റോഡ് തകർന്നത്തോടെ തമിഴ്നാട് അതിർത്തിയിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു. തിരുവനന്തപുരം നഗരത്തിലെ വെള്ളകെട്ടും മഴക്കാല പൂർവ ശുചീകരണത്തിലെ പരാജയവും ആരോപിച്ച് ബിജെപി കോർപ്പറേഷൻ മാർച്ച് നടത്തി.
Last Updated May 25, 2024, 11:39 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]