
ചെന്നൈ: മധുരയില്‍ നിന്ന് നടുക്കുന്നൊരു കൊലപാതക വാര്‍ത്തയാണ് പുറത്തുവരുന്നത്. 13 വയസുകാരൻ 9 വയസുകാരനെ കുത്തിക്കൊന്നിരിക്കുകയാണ്. കൊലയ്ക്ക് ശേഷം മൃതദേഹം അഴുക്കുചാലില്‍ ഉപേക്ഷിക്കുകയായിരുന്നു.
മധുരയിലെ ഒരു സ്വകാര്യ ഉര്‍ദു പഠനകേന്ദ്രത്തിലാണ് അസാധാരണമായ സംഭവം നടന്നിരിക്കുന്നത്. ബീഹാര്‍ സ്വദേശികള്‍ പഠിക്കുന്ന സ്ഥാപനമാണിതെന്നാണ് വിവരം.
കുട്ടികള്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും ഇതിനൊടുവില്‍ കത്തി കൊണ്ട് കുത്തുകയുമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. മരണം സംഭവിച്ചുവെന്ന് മനസിലായപ്പോള്‍ മൃതദേഹം അടുത്തുള്ള അഴുക്കുചാലിലേക്ക് മാറ്റിയിടുകയായിരുന്നു. എന്നാല്‍ നടുക്കുന്ന കൊലയെ കുറിച്ച് പൊലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
Last Updated May 25, 2024, 4:25 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]