
ആദ്യത്തെ കൺമണിയെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് സീരിയൽ താരം ആര്യ അനിലും ഭർത്താവും. വളകാപ്പ് ചടങ്ങുകളുടെ വീഡിയോകളും ചിത്രങ്ങളുമാണ് ആര്യ ഏറ്റവുമൊടുവിൽ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.
”ഒരു ചെറിയ മിടിപ്പ്, രണ്ട് വലിയ ഹൃദയങ്ങൾ
തുമ്പിപെണ്ണിന്റെ വളകാപ്പ്”, എന്ന ക്യാപ്ഷനോടെയാണ് വളകാപ്പുമായി ബന്ധപ്പെട്ട ആദ്യത്തെ പോസ്റ്റ് ആര്യ പങ്കുവെച്ചത്.
പിന്നാലെ ചടങ്ങുകളുടെ നിരവധി ചിത്രങ്ങളും വീഡിയോകളും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. ”ഇത് ഞങ്ങളുടെ കുഞ്ഞിന്റെ വരവുമായി ബന്ധപ്പെട്ട
നിമിഷങ്ങൾ മാത്രമല്ല, ഞങ്ങളുടെ പ്രണയകഥയിലെ ഏറെ പ്രധാനപ്പെട്ട അധ്യായങ്ങൾ കൂടിയാണ്” എന്നാണ് മറ്റൊരു പോസ്റ്റിൽ ആര്യ ക്യാപ്ഷനായി കുറിച്ചത്.
ആര്യയുടെ ഭർത്താവിനെയും കുടുംബാംഗങ്ങളുമെല്ലാം ചിത്രങ്ങളിൽ കാണാം. നിറവയറിൽ നൃത്തം ചെയ്തും സോഷ്യൽ മീഡിയ പ്രമോഷനുകളിലൂടെയും ഗർഭിണിയായതിനു ശേഷവും ആര്യ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്.
ഗർഭിണി ആയ ശേഷം പഴയതിനേക്കാൾ ഒന്നുകൂടി ഉത്സാഹം കൂടിയോ, എന്തൊരു എനർജിയാണ് എന്നും ആരാധകർ ചോദിക്കുന്നുണ്ട്. View this post on Instagram A post shared by ArYa SaRath (@_dream_catche_r_arya_official_) പ്രശസ്ത ഫോട്ടോഗ്രഫറും വെഡ്ഡിങ്ങ് കമ്പനി ഉടമയുമായ ശരത് കെ എസ് ആണ് ആര്യയുടെ ഭർത്താവ്.
പ്രണയ വിവാഹമായിരുന്നു ഇരുവരുടേതും. വിവാദങ്ങള്‍ക്കിടയില്‍ ആയിരുന്നു ഇവരുടെ വിവാഹം.
ഭര്‍ത്താവിനൊപ്പമുള്ള പ്രണയ നിമിഷങ്ങളും സീരിയല്‍ വിശേഷങ്ങളുമെല്ലാം ആര്യ ഇന്‍സ്റ്റഗ്രാമിലൂടെ നിരന്തരം പങ്കുവെയ്ക്കാറുണ്ട്. അതിനിടെയായിരുന്നു, താൻ ഗർഭിണിയാണെന്ന സന്തോഷ വാർത്ത താരം ആരാധകരെ അറിയിച്ചത്.
ആലപ്പുഴക്കാരിയായ ആര്യ ടിക് ടോക്ക് വീഡിയോകളിലൂടെയാണ് കരിയര്‍ ആരംഭിച്ചത്. അതിന് ശേഷം മോഡലിങ്ങിലൂടെ പരസ്യ ചിത്രങ്ങളിലേക്ക് കടന്നു.
ഏഷ്യാനെറ്റിലെ മുറ്റത്തെ മുല്ല എന്ന സീരിയലില്‍ നായികയായി അഭിനയിച്ചു കൊണ്ടാണ് താരം പ്രേക്ഷക ശ്രദ്ധ നേടിയത്. : 3 ഡിയില്‍ വേറിട്ട
കഥയുമായി മാത്യു തോമസ്; ‘ലൗലി’ ട്രെയ്ലര് എത്തി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]