
എരുമക്കൊല്ലിയിലെ കൊലയാളി ആനയെ ഉൾവനത്തിലേക്ക് തുരത്തും, കുങ്കിയാനകളുമായി തിരച്ചിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മേപ്പാടി (വയനാട്) ∙ എരുമക്കൊല്ലിയിൽ വയോധികനെ ചവിട്ടിക്കൊന്ന ഉൾവനത്തിലേക്ക് തുരത്താനുള്ള നീക്കം തുടർന്ന് വനംവകുപ്പ്. രണ്ടു കുങ്കിയാനകളുമായി ഉദ്യോഗസ്ഥർ വനത്തിനുള്ളിൽ തിരച്ചിൽ നടത്തുകയാണ്. ശനിയാഴ്ച രാവിലെ പത്തു മണിയോടെയാണ് രണ്ടു സംഘമായി വനംവകുപ്പ് ഉദ്യോഗസ്ഥർ പോയത്.
സെക്ഷൻ ഫോറസ്റ്റ് ഓഫിസറുടെ നേതൃത്വത്തിൽ ബയോളജിസ്റ്റ്, 3 ബീറ്റ് ഫോറസ്റ്റ് ഓഫിസർമാർ 2 വാച്ചർമാർ എന്നിവരുടെ സംഘം പൂളക്കുന്ന് കടൂർ ഭാഗങ്ങളിലാണ് ആനയെ നിരീക്ഷിക്കുന്നത്. മറ്റൊരു സംഘം പുഴമൂല ഭാഗത്തും ആനയെ നിരീക്ഷിക്കുന്നുണ്ട്.
പൂളക്കുന്ന് ഭാഗത്ത് സ്ഥിരമായി ആനക്കൂട്ടമുണ്ട്. ഇതിൽ മൂന്ന് ആനകൾ പ്രശ്നക്കാരാണെന്നാണ് വിവരം. അറുമുഖനെ കൊന്ന ആനയെ തിരിച്ചറിയാൻ സാധിച്ചില്ലെന്നാണ് വിവരം. ഈ ആനയെ ഉൾക്കാട്ടിലേക്ക് തുരത്താൻ സാധിച്ചില്ലെങ്കിൽ മയക്കുവെടിവച്ചു പിടിക്കുന്നതുൾപ്പെടെയുള്ള നടപടികൾ ആലോചിക്കുമെന്ന് വനംവകുപ്പ് അറിയിച്ചിരുന്നു.
അതേസമയം, ബത്തേരി ചീരാലിൽ ഇറങ്ങിയ പുലിയെ പിടിക്കാൻ കൂട് സ്ഥാപിച്ചു. 10 ദിവസത്തിനിടെ രണ്ടു വളർത്തുമൃഗങ്ങളെയാണ് പുലി കൊന്നത്. പുലിയുടെ സാന്നിധ്യം സ്ഥിരമായതോടെയാണ് കൂടു സ്ഥാപിച്ചത്.