
ഇറാൻ തുറമുഖത്ത് വൻസ്ഫോടനം; 4 മരണം, അഞ്ഞൂറിലേറെപ്പേർക്ക് പരുക്ക്; ഓയിൽ ടാങ്കർ പൊട്ടിത്തെറിച്ചു?
ടെഹ്റാൻ ∙ തെക്ക് കിഴക്കൻ ഇറാനിലെ തുറമുഖ നഗരമായ ബന്ദർ അബ്ബാസിലെ ഷഹീദ് രജായി തുറമുഖത്ത് വൻസ്ഫോടനം. അപകടത്തിൽ 4 പേർ മരിക്കുകയും 561ൽ ഏറെ പേർക്ക് പരുക്കേൽക്കുകയും ചെയ്തെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല. ഇന്ധന ടാങ്കർ പൊട്ടിത്തെറിച്ചതോ രാസവസ്ത്തുകൾ നിറഞ്ഞ കണ്ടയ്നറുകൾ പൊട്ടിത്തെറിച്ചതോ ആകാം അപകട
കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. അപകടത്തിന് പിന്നാലെ തുറമുഖത്തിന്റെ പ്രവർത്തനം നിർത്തിവച്ചിരിക്കുകയാണ്.
സ്ഫോടനത്തിൽ ഒട്ടേറെ കെട്ടിടങ്ങൾക്ക് സാരമായ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. വലിയ ഒരു പ്രദേശം മുഴുവൻ ഗ്ലാസ് ചില്ലുകളും മനുഷ്യ ശരീരത്തിന്റെ അവശിഷ്ടങ്ങളും ചിന്നിത്തിതറിക്കിടക്കുകയാണ്.
പരുക്കേറ്റവരെ സ്ഥലത്തുനിന്നു ഒഴിപ്പിക്കുകയും ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്യുന്നുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]