
ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളം(എച്ച്ഐഎ) വഴി രാജ്യത്തേക്ക് ലഹരി ഗുളികകൾ കടത്താൻ ശ്രമിച്ച യാത്രക്കാരൻ പിടിയിലായി. പ്രീഗബാലിൻ എന്ന മയക്കുമരുന്ന് കടത്താൻ ശ്രമിച്ച യാത്രക്കാരനെയാണ് ഹമദ് വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്.
യാത്രക്കാരനിൽ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ കൂടുതൽ പരിശോധനക്കു വിധേയമാക്കുകയായിരുന്നു. വസ്ത്രത്തിനുള്ളിൽ അരക്കെട്ടിനോട് ചേർന്ന് ശരീരത്തിൽ കെട്ടിവെച്ച നിലയിലായിരുന്നു ലഹരി ഗുളികകൾ. ഇയാളിൽനിന്ന് 1372 ലിറിക മരുന്നുകൾ(പ്രീഗബാലിൻ) കണ്ടെത്തിയതായി ഖത്തർ കസ്റ്റംസ് അറിയിച്ചു. പിടികൂടുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി അധികൃതർ പങ്കുവെച്ചു. ലഹരി മരുന്നുകളും നിരോധിത വസ്തുക്കളും രാജ്യത്തേക്ക് കടത്തരുതെന്ന് അധികൃതർ ആവർത്തിച്ച് മുന്നറിയിപ്പുകൾ നൽകുന്നുണ്ട്. ലഹരിക്കടത്തുകാർക്കെതിരെ ശക്തമായ നിയമനടപടികളാണ് രാജ്യം സ്വീകരിക്കുന്നത്.
Read Also – എല്ലാം ക്യാമറയിൽ പതിഞ്ഞു, പ്രവാസി കടയുടമയെ ആക്രമിച്ച പൊലീസ് ഉദ്യോഗസ്ഥൻ കസ്റ്റഡിയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]