
കുവൈത്ത് സിറ്റി: കുവൈത്തിന്റെ മാംസവും പാലുത്പന്നങ്ങളും ഭക്ഷ്യയോഗ്യമാണെന്ന് ഫുഡ് ആൻഡ് ന്യൂട്രീഷൻ പബ്ലിക് അതോറിറ്റി സ്ഥിരീകരിച്ചു. ചില കന്നുകാലി ഫാമുകളിൽ കുളമ്പുരോഗം കണ്ടെത്തിയെങ്കിലും ഇത് മനുഷ്യരിലേക്ക് പകരില്ലെന്നും അതോറിറ്റി വ്യക്തമാക്കി.
കുളമ്പുരോഗം മൃഗങ്ങളെ ബാധിക്കുന്ന വൈറൽ രോഗമാണ്. മൃഗങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങൾ കഴിക്കുന്നതിലൂടെ ഇത് മനുഷ്യരിലേക്ക് പകരില്ല.
ആരോഗ്യ സംരക്ഷണത്തിനായി വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്ന് പാലുത്പന്നങ്ങൾ വാങ്ങുന്നതും പാസ്ചറൈസ് ചെയ്ത ഉത്പന്നങ്ങൾ മാത്രം ഉപയോഗിക്കുന്നതും പ്രധാനമാണെന്ന് അതോറിറ്റി ഓർമ്മിപ്പിച്ചു. read more: സൗദി ടൂറിസം മേഖലയിൽ 41 തൊഴിലുകളിൽ സ്വദേശിവത്കരണം
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]