നാനി നായകനായി ഇനി വരാനിരിക്കുന്ന ചിത്രമാണ് ഹിറ്റ് 3. ഡോക്ടർ ശൈലേഷ് കോലാനു സംവിധാനം ചെയ്ത ഈ ചിത്രം നിർമിക്കുന്നത് വാൾ പോസ്റ്റർ സിനിമയുടെ ബാനറിൽ പ്രശാന്തി തിപിർനേനിക്കൊപ്പം നാനിയുടെ യുനാനിമസ് പ്രൊഡക്ഷൻസും ചേർന്നാണ്.
മെയ് ഒന്നിനെത്തുന്ന ചിത്രത്തിന്റെ യുഎസിലെ പ്രീ സെയില്‍ കളക്ഷൻ 85,60,080.00 രൂപ ($100K)) കഴിഞ്ഞു എന്നും നാനിയുടെ കരിയറില്‍ ഇത്രയും വേഗത്തില്‍ ഇങ്ങനെ ആദ്യമായിട്ടാണ് എന്നുമാണ് പുതിയ റിപ്പോര്‍ട്ട്. ചിത്രത്തിലെ നായകനാകാൻ തമിഴകത്തിന്റെ കാര്‍ത്തിയെയാണ് ആദ്യം സമീപിച്ചത് എന്നും റിപ്പോര്‍ട്ടുണ്ട്.
കാര്‍ത്തി അതിഥി കഥാപാത്രമായി ഉണ്ടാകുമെന്ന വാര്‍ത്ത കേട്ടിരുന്നുവെന്നും എന്നാല്‍ ഒരു സര്‍പ്രൈസ് കാമിയോ ഹിറ്റ് 3യില്‍ ഉണ്ടാകുമെന്നുമാണ് നാനി പ്രതികരിച്ചിരുന്നത്. വിശ്വക് സെൻ നായകനായെത്തിയതാണ് ഹിറ്റ്: ദ ഫസ്റ്റ് കേസ്.
അദിവ് സേഷ് നായകനായി ഹിറ്റ്: ദ സെക്കൻഡ് കേസും വൻ വിജയമായിതിനാല്‍ മൂന്നിന് വലിയ പ്രതീക്ഷകളാണെന്ന് മാത്രമല്ല തെലുങ്കിലെ മിനിമം ഗ്യാരണ്ടിയുള്ള നടനായതിനാല്‍ നാനിയുടെ ഓരോ സിനിമയും മറ്റ് നായകൻമാരുടെയും ശ്രദ്ധയാകര്‍ഷിക്കുന്നതുമാണ്. നടൻ നാനി ഹിറ്റ് പരമ്പരയിലെ ചിത്രങ്ങളുടെ നിര്‍മാതാവുമാണ്.
പ്രേക്ഷകർ ഇതുവരെ കാണാത്ത തരത്തിൽ, വളരെ വയലന്റ് ആയ അതിശക്തമായ പോലീസ് കഥാപാത്രമായാണ് നാനിയെ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നതെന്നു ടീസർ കാണിച്ചു തന്നിരുന്നു. പോലീസ് ഫോഴ്സിനെ ഒന്നാകെ അലട്ടുന്ന ഒരു കൊലപാതക പരമ്പര അന്വേഷിക്കാൻ എത്തുന്ന നായക കഥാപാത്രമായാണ് നാനി ഇതിലെത്തുന്നത്.
നാനിയുടെ കരിയറിലെ തന്നെ ഏറ്റവും ഹൈപ്പ് ഉള്ള ചിത്രം കൂടിയാണ് ഹിറ്റ് 3. വമ്പൻ ബജറ്റിൽ മികച്ച സാങ്കേതിക സംഘത്തിന്റെ പിന്തുണയോടെ ഒരു ഗംഭീര സിനിമാനുഭവം നൽകാനുള്ള ഒരുക്കത്തിലാണ് ചിത്രത്തിന്റെ സംവിധായകൻ ശൈലേഷ് കോലാനു.
ഛായാഗ്രഹണം – സാനു ജോൺ വർഗീസ്, സംഗീതം – മിക്കി ജെ മേയർ, എഡിറ്റർ – കാർത്തിക ശ്രീനിവാസ് ആർ, പ്രൊഡക്ഷൻ ഡിസൈനർ – ശ്രീ നാഗേന്ദ്ര തങ്കാല, രചന – ശൈലേഷ് കോലാനു, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – എസ് വെങ്കിട്ടരത്നം (വെങ്കട്ട്), ശബ്ദമിശ്രണം: സുരൻ ജി, ലൈൻ പ്രൊഡ്യൂസർ – അഭിലാഷ് മന്ദധ്പു, ചീഫ് കോ-ഡയറക്ടർ -വെങ്കട്ട് മദ്ദിരാല, കോസ്റ്റ്യൂം ഡിസൈനർ – നാനി കമരുസു, എസ്എഫ്എക്സ് സിങ്ക് സിനിമ, വിഎഫ്എക്സ് സൂപ്പർവൈസർ: VFX DTM, ഡിഐ: B2h സ്റ്റുഡിയോസ്, കളറിസ്റ്റ് – എസ് രഘുനാഥ് വർമ്മ, മാർക്കറ്റിംഗ് – ഫസ്റ്റ് ഷോ, പിആർഒ ശബരി. Read More: ധനുഷിന്റെ ഇഡ്ലി കടൈ പൂര്‍ത്തിയായി
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]