പാലക്കാട്: പാലക്കാട് കുളപ്പുള്ളി വാണിയംകുളം പാതിപ്പാറയിൽ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു. വാടാനാംകുറുശ്ശി സ്വദേശി 41കാരിയായ ദിവ്യയാണ് മരിച്ചത്.
അപകടത്തെ തുടർന്ന് പാതയിൽ ദീർഘനേരം സ്വകാര്യ ബസ്സുകൾ തടഞ്ഞിട്ട് പ്രതിഷേധിച്ചു. പ്രതിഷേധത്തെ തുടർന്ന് മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
രാത്രി ഏഴുമണിക്ക് ശേഷമാണ് അപകടം ഉണ്ടായത്. തൃശ്ശൂരിൽ നിന്നും ഒറ്റപ്പാലത്തേക്ക് പോവുകയായിരുന്ന ബിനി ബസ് ആണ് എതിർദിശയിൽ വരികയായിരുന്ന യുവതിയും കുട്ടിയും സഞ്ചരിക്കുന്ന സ്കൂട്ടിയെ ഇടിച്ചുതെറിപ്പിച്ചത്.
തലനാരിഴയ്ക്കാണ് യുവതിയുടെ ഒപ്പമുണ്ടായിരുന്ന കുട്ടി പരിക്കുകളില്ലാതെ രക്ഷപ്പെട്ടത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

