
യുപിഐ സംവിധാനത്തിലെ തകരാർ പരിഹരിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂഡൽഹി∙ യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസിൽ () ഉണ്ടായ സാങ്കേതിക തകരാർ പരിഹരിച്ചു. ‘‘നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യയ്ക്ക് (എൻപിസിഐ) ഉണ്ടായ സാങ്കേതിക തകരാറിനെ തുടർന്നു യുപിഐയുടെ പ്രവർത്തനം ഭാഗികമായി തടസ്സപ്പെട്ടു. എന്നാൽ കാര്യങ്ങൾ ശരിയാക്കി. തടസ്സം നേരട്ടതിൽ ഖേദം പ്രകടിപ്പിക്കുന്നു’’– നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ സമൂഹ മാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിൽ പറഞ്ഞു.
ആറു മണിക്കുശേഷമാണു പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തതെന്നും മൂവായിരത്തോളം പരാതികൾ റജിസ്റ്റർ ചെയ്യതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. പണമിടപാടുകൾ രാജ്യവ്യാപകമായി തടസ്സപ്പെട്ടിരുന്നു. പണം കൈമാറുന്നതിൽ തടസ്സങ്ങൾ നേരിടുന്നെന്നായിരുന്നു 96% പരാതികളും. വിവിധ പണമിടപാട് ആപ്പുകളുടെ പ്രവർത്തനത്തെ സംബന്ധിച്ച് 4% പരാതി ലഭിച്ചു. സമൂഹമാധ്യമങ്ങളിലും ഉപഭോക്താക്കൾ പരാതിയുമായി എത്തിയിരുന്നു. ഇടപാടുകൾ തടസ്സപ്പെട്ടതോടെ, പണം നൽകാനാകാതെ കുറേനേരമായി കടകളിൽ കുടുങ്ങി കിടക്കുകയാണെന്നായിരുന്നു ചിലർ സമൂഹമാധ്യമത്തിൽ പരിഹസിച്ചത്.