
ഇ.ഡി മുൻ മേധാവി സഞ്ജയ് കുമാര്‍ മിശ്ര പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂഡല്‍ഹി ∙ മുൻ മേധാവി സഞ്ജയ് കുമാർ മിശ്രയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക ഉപദേശക സമിതിയിൽ സ്ഥിരം അംഗമായി നിയമിച്ചു. സെക്രട്ടറി തലത്തിലാണ് നിയമനം. ഉത്തർപ്രദേശിൽ നിന്നുള്ള 1984 ബാച്ച് ഇന്ത്യൻ റവന്യു സർവീസ് (ഐആർഎസ്) ഉദ്യോഗസ്ഥനാണ് സഞ്ജയ് കുമാർ മിശ്ര. 2018ൽ ഇ.ഡി മേധാവിയായ ശേഷം പലതവണ സഞ്ജയ് കുമാർ മിശ്രയുടെ സർവീസ് കാലാവധി കേന്ദ്രം നീട്ടിനൽകിയിരുന്നു. മൂന്നാം തവണയും കാലാവധി നീട്ടിക്കൊടുത്തതു നിയമവിരുദ്ധമാണെന്നു സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.
ഇ.ഡി മേധാവിയായിരുന്ന കാലയളവിൽ ഒട്ടേറെ ഉന്നതരുടെ കേസുകളാണ് സഞ്ജയ് കുമാർ മിശ്ര കൈകാര്യം ചെയ്തിരുന്നത്. മുൻ കേന്ദ്രമന്ത്രി പി. ചിദംബരം, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, മുൻ കേന്ദ്രമന്ത്രി ശരദ് പവാർ, ജമ്മു – കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി, നിലവിലെ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ല, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, ബംഗാൾ മുൻ വിദ്യാഭ്യാസമന്ത്രി പാർഥ ചാറ്റർജി എന്നിവരുടെ കേസുകളെല്ലാം നടന്നത് സഞ്ജയ് മിശ്ര ഇ.ഡി തലപ്പത്ത് ഇരിക്കുമ്പോഴാണ്.