
വായ്പ എഴുതിത്തള്ളില്ല, പലിശയുണ്ടെന്ന് കേന്ദ്രം; ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്ക് എന്ത് ഗുണമെന്ന് ഹൈക്കോടതി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളില്ലെന്നു കേന്ദ്രസർക്കാർ യിൽ. വായ്പയ്ക്ക് ഒരു വർഷത്തെ മോറട്ടോറിയം പ്രഖ്യാപിക്കും. തിരിച്ചടവ് പുനഃക്രമീകരിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ ഹൈക്കോടതി അതൃപ്തി അറിയിച്ചു. മൊറട്ടോറിയം പോരെന്നും വായ്പ എഴുതിത്തള്ളുന്നത് പരിഗണിക്കണമെന്നും കേന്ദ്രത്തോട് കോടതി നിർദേശിച്ചു. ഇക്കാര്യത്തിൽ സത്യവാങ്മൂലം സമർപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
മൊറട്ടോറിയത്തിൽ വായ്പയ്ക്ക് പലിശയുണ്ടോയെന്ന് ഹൈക്കോടതി കേന്ദ്ര സർക്കാരിനോടു ചോദിച്ചു. പലിശയുണ്ടെന്നായിരുന്നു കേന്ദ്രത്തിന്റെ മറപടി. അങ്ങനെയെങ്കിൽ ദുരന്തബാധിതർക്ക് എന്ത് ഗുണമെന്നായിരുന്നു കോടതിയുടെ മറുചോദ്യം. മുഖ്യമന്ത്രി ഉൾപ്പെടെ പങ്കെടുത്ത യോഗത്തിലെ തീരുമാനമാണ് ഇതെന്നായിരുന്നു കേന്ദ്രം കോടതിയെ അറിയിച്ചത്.