
ചാലക്കുടിയിലെ വീട്ടുവളപ്പിൽ പുലി?; വനംവകുപ്പ് പരിശോധന, നഗരത്തിൽ പരിഭ്രാന്തി
തൃശൂർ∙ ചാലക്കുടി നഗരത്തിലെ വീട്ടുപറമ്പിൽ പുലിയെ കണ്ടതായി സംശയം. ബെംഗളൂരുവിൽ സ്ഥിര താമസമാക്കിയ കുടുംബത്തിന്റെ വീട്ടിലെ സിസിടിവിയിലാണ് പുലിയുടേതെന്നു സംശയിക്കുന്ന ജീവിയുടെ ദൃശ്യങ്ങൾ പതിഞ്ഞത്.
വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. കാൽപാട് ഉൾപ്പെടെ പരിശോധിച്ച ശേഷമാകും പുലിയാണോയെന്ന് സ്ഥിരീകരിക്കുക.
കാട്ടുപൂച്ചയാണോ എന്ന സാധ്യതയും വനംവകുപ്പ് പരിശോധിക്കുന്നുണ്ട്.
പുലി ഇറങ്ങിയതായുള്ള സംശയം പ്രചരിച്ചതോടെ ചാലക്കുടി നഗരത്തിലെ ജനവാസമേഖലയിൽ പരിഭ്രാന്തി പരന്നിരിക്കുകയാണ്.
നേരത്തെ കൊരട്ടി, മംഗലശേരി ഭാഗങ്ങളിൽ പുലിയെ കണ്ടിരുന്നു. ഇവിടങ്ങളിൽ പുലിയെ പിടികൂടാൻ വനംവകുപ്പ് കൂടുകൾ സ്ഥാപിക്കുകയും ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തുകയും ചെയ്തിരുന്നു.
പത്ത് ദിവസം കഴിഞ്ഞിട്ടും ഈ പ്രദേശങ്ങളിൽനിന്നു പുലിയെ പിടികൂടാൻ സാധിച്ചിരുന്നില്ല. അതിനിടയിലാണ് ചാലക്കുടി നഗരമധ്യത്തിലെ വീട്ടിൽ പുലിയെ കണ്ടതായുള്ള ദൃശ്യം പ്രചരിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]