
ബാൾട്ടിമോർ: കപ്പൽ ഇടിച്ചതിന് പിന്നാലെ ബാൾട്ടിമോറിലെ പഴയ പാലം തകർന്നു. അമേരിക്കയിലെ ബാൾട്ടിമോറിലെ ഫ്രാൻസിസ് സ്കോട്ട് കീ പാലമാണ് തകർന്നത്. ചൊവ്വാഴ്ചയാണ് സംഭവം. നിരവധി കാറുകളും യാത്രക്കാരും പാലത്തിലുണ്ടായ സമയത്താണ് അപകടമുണ്ടായതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. പ്രാദേശിക സമയം രാത്രി 1.30ഓടെയാണ് സംഭവമുണ്ടായത്. നിരവധി പേർ അപകടത്തിൽപ്പെട്ടതായാണ് വിവരം.
ബാൾട്ടിമോറിലെ നീളമേറിയ പാലങ്ങളിലൊന്നാണ് തകർന്നത്. 3 കിലോമീറ്റം നീളമാണ് ഈ പാലത്തിനുള്ളത്. ബാൾട്ടിമോറിലെ അഗ്നിരക്ഷാ പ്രവർത്തകരും പൊലീസും അടക്കമുള്ളവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. പാലം തകർന്ന സമയത്ത് വെള്ളത്തിലേക്ക് വീണ് പോയ കാറുകളിൽ നിന്ന് ആളുകളെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് അധികൃതരുള്ളത്.
അപകടത്തിൽ എത്ര പേർ ഉൾപ്പെട്ടതായി ഇനിയും വ്യക്തതയില്ലെന്നാണ് അധികൃതർ വിശദമാക്കുന്നത്. കൊളംബോയിലേക്ക് പുറപ്പെട്ട ദാലി എന്ന കണ്ടെയ്നർ കപ്പലിടിച്ചാണ് പാലം തകർന്നത്. നിരവധി ബോട്ടുകൾ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. 1977ൽ നിർമ്മിതമായ പാലമാണ് തകർന്നത്.
Last Updated Mar 26, 2024, 2:38 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]