
അഭിനയ ജീവിതത്തിൽ നിന്നും ഇടവേള എടുത്ത് സിനിമാ താരങ്ങൾ വിദേശ യാത്ര പോകാറുണ്ട്. അത്തരം വീഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുമുണ്ട്. അത്തരത്തിൽ വിദേശ ട്രിപ്പ് മോഡിലാണ് നടി സാനിയ ഇയ്യപ്പൻ. തായ്ലൻഡിൽ നിന്നുമുള്ള വീഡിയോയും ഫോട്ടോകളും സാനിയ തന്റെ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടാറുമുണ്ട്.
തായ്ലൻഡിലെ ചിയാങ് മായ് എന്ന സ്ഥലത്താണ് സാനിയ നിലവിൽ ഉള്ളത്. ആനയെ കുളിപ്പിക്കുന്ന വീഡിയോയാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. പതിവ് പോലെ ചിത്രങ്ങളിൽ ഗ്ലാമറസ് വേഷത്തിൽ തന്നെയാണ് സാനിയ എത്തിയിരിക്കുന്നത്. ഇവ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.
ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് സാനിയ ഇയ്യപ്പൻ ക്യാമറയ്ക്ക് മുന്നിൽ എത്തുന്നത്. സല്യൂട്ട്, ദി പ്രീസ്റ്റ്, കൃഷ്ണൻകുട്ടി പണിതുടങ്ങി, പതിനെട്ടാം പടി, ലൂസിഫർ, വൈറ്റ് റോസ്, പ്രേതം 2, ക്വീൻ, അപ്പോത്തിക്കരി, ബാല്യകാലസഖി തുടങ്ങി നിരവധി സിനിമകളിലും സാനിയ ഭാഗമായി. കഴിഞ്ഞ വർഷം ആകെ ഒരു തമിഴ് ചിത്രം മാത്രമാണ് സാനിയയുടെ റിലീസ് ആയിട്ടുള്ളത്. പലപ്പോഴും ഗ്ലാമറസ് വേഷങ്ങളിൽ എത്തുന്ന സാനിയയ്ക്ക് വലിയ തോതിൽ വിമർശനങ്ങളും ട്രോളുകളും വരാറുണ്ട്.
നിലവില്‍ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനിൽ സാനിയ ഉണ്ടാകുമോ എന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. ഇതുവരെ അപ്ഡേറ്റ് ഒന്നും വന്നിട്ടില്ല. അതേസമയം, ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ദ്രജിത്ത് ഉൾപ്പടെയുള്ളവരുടെ ഭാഗമാണ് ഇപ്പോൾ ചിത്രീകരിക്കുന്നത്. മോഹൻലാലിന്റേതായി വരാനിരിക്കുന്ന സിനിമകളിൽ ഏറ്റവും വലിയ പ്രതീക്ഷ അർപ്പിക്കുന്ന സിനിമ കൂടിയാണ് എമ്പുരാൻ. പൃഥിരാജും ചിത്രത്തില്‍ നിര്‍ണായക വേഷത്തിലുണ്ടാകുമ്പോള്‍ ഗോവര്‍ദ്ധനായി ഇന്ദ്രജിത്ത്, ജതിൻ രാംദാസായി ടൊവിനോ തോമസ് തുടങ്ങിയവരും ഉണ്ടാകും.
Last Updated Mar 25, 2024, 7:30 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]