
കോട്ടയം ജില്ലയിൽ നാളെ (26/03/2024) വാകത്താനം, തെങ്ങണാ,ഈരാറ്റുപേട്ട ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ (26/03/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
വാകത്താനം ഇലക്ട്രിക്കൽ സെക്ഷന് കീഴിലുളള തുരുത്തേൽ ട്രാൻസ്ഫോർമർ പരിധിയിൽ 26-03-2024 ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ ഉച്ചക്ക് 1 മണി വരെയും തൃക്കോം ടെംപിൾ ട്രാൻസ്ഫോർമർ പരിധിയിൽ ഉച്ചക്ക് 2 മണി മുതൽ വൈകുന്നേരം 5 മണി വരെയും വൈദ്യുതി മുടങ്ങും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
കോട്ടയം സെൻട്രൽ ഇലക്ട്രിക് സെക്ഷൻ പരിധിയിലുള്ള ആയല്ലൂർ.ശാസ്താം കാവ്, മാക്കിൽ പാലം,പാറക്കുളം,ചാലുകുന്ന്,വാഴേ മഠം,പുതിയ തൃക്കോവിൽ കോവിൽ തുടങ്ങിയ ഭാഗങ്ങളിൽ നാളെ 26 -3 -2024 രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ വൈദ്യുതി മുടങ്ങും.
തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഐ ടി ഐ , കുട്ടിച്ചൻ എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ (26-03-2024) 9.30 മുതൽ 5.30 വരെയും, വടക്കേക്കര ടെമ്പിൾ ട്രാൻസ്ഫോർമറിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ഇ എസ് ഐ , കെ ഡബ്ള്യു എ ലാബ് , മുള്ളുവേലിപ്പടി, എം ആർ എഫ് പമ്പ്, പുഞ്ച ട്രാൻസ്ഫോമറുകളിൽ നാളെ (26.03. 24) രാവിലെ 9.30 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.
കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പള്ളിക്കരി ട്രാൻസ്ഫോർമറിൽ നിന്നുള്ള ലൈനിൽ 26 -03 -2024 രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ മൂലേപീടിക, മരോട്ടിപ്പുഴ, വട്ടുകളം, നടേപീടിക ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന ഭാഗങ്ങളിൽ നാളെ (26.03.2024) ഭാഗീകമായിവൈദ്യുതി മുടങ്ങും.
തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന കുരിശുമല ട്രാൻസ്ഫോർമറിൻറെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (26.03.2024) എൽ ടി വർക്ക് ഉള്ളതിനാൽ രാവിലെ 9.30 മുതൽ വൈകുന്നേരം 5 വരെ കോണിപ്പാട്, ഉപ്പിടുപാറ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മടങ്ങും.
പള്ളം സെക്ഷൻ പരിധിയിൽ വരുന്ന ശവ കോട്ട, ചാന്നാനിക്കാട്, പാറശ്ശേരി പിടിക വെട്ടൂർ ഭാഗങ്ങളിൽ നാളെ 26/3/24 രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന ശവ കോട്ട ,പുന്നയ്ക്കൽ ചുങ്കം , ജോയി കമ്പിനി എന്നീ ട്രാൻസ്ഫോമറുകളിൽ നാളെ രാവിലെ 09:00 മുതൽ വൈകുന്നേരം 05:00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുട്ടൻ ചിറപ്പടി, നടുവത്ത് പടി, ചാലുങ്കൽ പടി ,എന്നീ ട്രാൻസ്ഫോർമർ പരിധി നാളെ (26/3/24)രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]