
41 വർഷം മുമ്പ് നടത്തിയ കൊലപാതകത്തിൽ 60 -കാരൻ കുറ്റക്കാരനെന്ന് കോടതി. ഇയാളുടെ അറസ്റ്റിലേക്ക് നയിച്ചത് ഇയാൾ ചവച്ചുതുപ്പിയ ഒരു ച്യൂയിങ് ഗം. യുഎസ് സംസ്ഥാനമായ ഒറിഗോണിലാണ് പ്രസ്തുത സംഭവം നടന്നിരിക്കുന്നത്.
1980 -ലാണ് കോളേജ് വിദ്യാർത്ഥിനിയായ 19 -കാരി ബാർബറ ടക്കർ കൊല്ലപ്പെടുന്നത്. 1980 ജനുവരി 15 -ന് അവളെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. പിന്നീട്, അവളെ ക്യാംപസിലെ പാർക്കിംഗ് ലോട്ടിൽ വച്ച് ബലാത്സംഗം ചെയ്യുകയും, മർദ്ദിച്ച് കൊലപ്പെടുത്തുകയും ചെയ്തു. മൗണ്ട് ഹൂഡ് കമ്മ്യൂണിറ്റി കോളേജിലെ വിദ്യാർത്ഥിനിയായിരുന്നു അന്ന് ബാർബറ. പിറ്റേന്ന് കോളേജിൽ ക്ലാസിന് വന്ന വിദ്യാർത്ഥികളാണ് ബാർബറയുടെ മൃതദേഹം കാണുന്നത്.
എന്നാൽ, വർഷങ്ങൾ കഴിഞ്ഞിട്ടും അവളുടെ കൊലപാതകിയെ പിടികൂടാനായില്ല. എന്നാലിപ്പോൾ ഡിഎൻഎ ഫലത്തിന്റെ അടിസ്ഥാനത്തിൽ 60 -കാരനായ റോബർട്ട് പ്ലിംപ്ടണാണ് അവളെ വർഷങ്ങൾക്ക് മുമ്പ് കൊലപ്പെടുത്തിയത് എന്ന് തെളിഞ്ഞിരിക്കുകയാണ്. 2000 -ത്തിൽ, ബാർബറുടെ പോസ്റ്റ്മോർട്ടം സമയത്ത് എടുത്ത വജൈനൽ സ്വാബ്സ് വിശകലനത്തിനായി ഒറിഗൺ സ്റ്റേറ്റ് പൊലീസ് (OSP) ക്രൈം ലാബിലേക്ക് അയച്ചിരുന്നു. ക്രൈം ലാബ് ഈ സ്വാബുകളിൽ നിന്ന് ഒരു ഡിഎൻഎ പ്രൊഫൈലും വികസിപ്പിച്ചെടുത്തിരുന്നു.
പിന്നീട്, കേസിൽ റോബർട്ടിനെ നിരീക്ഷിച്ചിരുന്ന ഡിറ്റക്ടീവുകൾ റോബർട്ട് ചവച്ച് തുപ്പിയ ച്യൂയിങ് ഗം എടുത്ത ശേഷം അത് OSP ക്രൈം ലാബിൽ സമർപ്പിക്കുകയായിരുന്നു. 2000 -ത്തിൽ വികസിപ്പിച്ച അജ്ഞാത ഡിഎൻഎയുമായി റോബർട്ട് പ്ലിംപ്ടണിന്റെ ഡിഎൻഎ മാച്ചായി. അങ്ങനെയാണ് അയാളുടെ അറസ്റ്റ് നടക്കുന്നത്.
CNN -ൻ്റെ റിപ്പോർട്ട് അനുസരിച്ച്, റോബർട്ട് കുറ്റക്കാരനാണ് എന്ന് കോടതി കഴിഞ്ഞയാഴ്ച കണ്ടെത്തി. എന്നാൽ, ശിക്ഷയ്ക്കെതിരെ അപ്പീൽ പോകുമെന്നും നിരപരാധിയാണ് എന്നുമാണ് റോബർട്ടിന്റെ അഭിഭാഷകൻ പറയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
Last Updated Mar 25, 2024, 1:44 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]