
.news-body p a {width: auto;float: none;}
മലയാള സിനിമാ പ്രേക്ഷകരൊന്നാകെ കാത്തിരിക്കുന്ന എമ്പുരാന്റെ ഏറ്റവും പ്രധാന ക്യാരക്ടറായ ഖുറേഷി അബ്രാമിന്റെ ക്യാരക്ടർ പോസ്റ്ററും വീഡിയോ അപ്ഡേറ്റും ഇന്ന് പുറത്തുവന്നിരിക്കുകയാണ്. പ്രൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ രണ്ടം ഭാഗം എമ്പുരാന് ശേഷം എൽ3കൂടിയുണ്ടാകും എന്ന സൂചന നൽകിയ വീഡിയോയാണ് ഇന്ന് പുറത്തുവന്നിരിക്കുന്നത്. ലൂസിഫർ സിനിമയുടെ അവസാനം സ്റ്റീഫൻ നെടുമ്പള്ളിക്ക് ഖുറേഷി അബ്രാം എന്ന് മറ്റൊരു പേരും അയാൾ ഭരിക്കുന്ന മറ്റൊരു ലോകവുമുണ്ടെന്ന് അറിയിച്ചെങ്കിൽ എമ്പുരാനിൽ ഖുറേഷി അബ്രാമും അയാളുടെ ലോകവുമാണ് കാണാൻ പോകുന്നതെന്ന സൂചന ഇന്ന് പുറത്തുവന്ന വീഡിയോയിൽ മോഹൻലാൽ നൽകുന്നുണ്ട്. സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രത്തിന്റെ മുഴുവൻ കഥയുമറിയാൻ മൂന്നാം ഭാഗവും നിങ്ങൾ കാണേണ്ടിവരുമെന്നും മോഹൻലാൽ പറയുന്നു.
‘ലൂസിഫർ എന്ന സിനിമയിൽ സ്റ്റീഫൻ നെടുമ്പള്ളിയെന്ന കഥാപാത്രം ആ സിനിമയുടെ അവസാനഘട്ടത്തിൽ അയാൾക്ക് മറ്റൊരു പേരുണ്ടെന്നും അയാൾ ഭരിക്കുന്ന മറ്റൊരു ലോകമുണ്ടെന്നും നിങ്ങളെ അറിയിച്ചു. രണ്ടാം ഭാഗത്തിലേക്ക് വരുമ്പോൾ ഖുറേഷി അബ്രാം എന്ന ആ കഥാപാത്രവും അയാളുടെ ലോകവുമാണ് നിങ്ങൾ കൂടുതൽ പരിചയപ്പെടാൻ പോകുന്നത്. എങ്ങനെ ഖുറേഷി അബ്രാം അയാളുടെ ലോകത്തിലെ പ്രശ്നങ്ങളും കേരളം അഭിമുഖീകരിക്കുന്ന ഇപ്പോഴത്തെ പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാക്കുന്നു എന്നതിനെ കുറിച്ചാണ് ഈ സിനിമ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഖുറേഷി അബ്രാം അഥവാ സ്റ്റീഫൻ നെടുമ്പള്ളിയുടെ മുഴുവൻ കഥ ഒരുപക്ഷെ നിങ്ങൾക്ക് അറിയണമെങ്കിൽ ഈ ഫ്രാഞ്ചൈസിയുടെ, ഈ ട്രൈയോളജിയുടെ മൂന്നാം ഭാഗവും കാണേണ്ടിവരും. രണ്ടാം ഭാഗത്തിന്റെ അവസാനം മൂന്നാം ഭാഗത്തിലേക്കുള്ള ലീഡും ഉണ്ടായിരിക്കും. എന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ സിനിമയായിട്ടാണ് എമ്പുരാനെ ഞാൻ കാണുന്നത്. അതിന്റെ രണ്ടാംഭാഗം വളരെ ശ്രദ്ധയോടെയും വലിപ്പത്തിലും ചിത്രീകരിക്കാൻ ഞങ്ങൾ പരമാവധി ശ്രമിച്ചിട്ടുണ്ട്. അതിൽ അഭിനയിക്കുന്ന ഓരോ അഭിനേതാക്കളും ഓരോ ലൊക്കേഷനുമൊക്കെ അത്ര പ്രാധാന്യം കൊടുത്താണ് സംവിധായകൻ ചിത്രീകരിച്ചിട്ടുള്ളത്. ‘ മോഹൻലാൽ പറഞ്ഞു.