
മുംബൈ: ന്യൂ ഇന്ത്യ കോപ്പറേറ്റീവ് ബാങ്കിന് മേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി റിസർവ് ബാങ്ക്. ബാങ്കിൽ നിന്നും പിൻവലിക്കുന്ന തുകയുടെ കാര്യത്തിലും പരിധി ഏർപ്പെടുത്തിയിട്ടുണ്ട്. ബാങ്കിലെ നിക്ഷേപകന് 25,000 രൂപ വരെ മാത്രമേ പിൻവലിക്കാൻ കഴിയൂ. ന്യൂ ഇന്ത്യ കോപ്പറേറ്റീവ് ബാങ്ക് തുടർച്ചയായ സാമ്പത്തിക നഷ്ടം നേരിടുന്നതിനാലാണ് ആർബിഐയുടെ ഈ നടപടി.
മുംബൈ ആസ്ഥാനമായുള്ള ന്യൂ ഇന്ത്യ കോപ്പറേറ്റീവ് ബാങ്കിന്റെ ഉപഭോക്താക്കൾക്ക് ഇനി അവരുടെ അക്കൗണ്ടുകളിൽ നിന്ന് 25,000 മാത്രമേ പിൻവലിക്കാൻ കഴിയൂ. നാളെ മുതലായിരിക്കും ആർബിഐയുടെ ഈ നിർദേശം പ്രാബല്യത്തിൽ വരിക
ആർബിഐയുടെ നിർദ്ദേശങ്ങളും നിയന്ത്രണങ്ങളും
സാമ്പത്തിക പ്രതിസന്ധി കാരണം ന്യൂ ഇന്ത്യ സഹകരണ ബാങ്കിനെ അടുത്ത ആറ് മാസത്തേക്ക് പ്രവർത്തിക്കുന്നതിൽ നിന്നും വിലക്കിയിട്ടുണ്ട്.
തുടക്കത്തിൽ, ആർബിഐ നിക്ഷേപകരെ പിന്വലിക്കുന്നതിൽ നിന്നും വിലക്കിയിരുന്നു. എന്നാൽ ഏറ്റവും ഒടുവിൽ വന്ന നിർദേശപ്രകാരം ഇപ്പോൾ 25,000 വരെ പിൻവലിക്കാം .
ബാങ്കിന്റെ നിക്ഷേപകരെ എടുക്കുമ്പോൾ, 50% ത്തിലധികം പേർക്കും അവരുടെ മുഴുവൻ ബാലൻസും പിൻവലിക്കാൻ കഴിയും, കാരണം അവരുടെ നിക്ഷേപം 25,000 രൂപയിൽ താഴെയാണ്.
ആർബിഐ ഏർപ്പെടുത്തിയ മറ്റ് നിയന്ത്രണങ്ങൾ
പിൻവലിക്കൽ പരിധികൾക്ക് പുറമേ, ന്യൂ ഇന്ത്യ കോപ്പറേറ്റീവ് ബാങ്കിന് ഏർപ്പെടുത്തിയ പുതിയ നിയന്ത്രങ്ങൾ
പുതിയ വായ്പകൾ അനുവദിക്കുന്നതിൽ നിന്നും വിലക്കിയിട്ടുണ്ട്
പുതിയ നിക്ഷേപങ്ങൾ സ്വീകരിക്കുന്നതിൽ നിന്നും വിലക്കിയിട്ടുണ്ട്
ഇടപാടുകൾ നടത്തുന്നതിൽ നിന്നും വിലക്കിയിട്ടുണ്ട്
.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]