
പരസ്യങ്ങൾ ഒന്നും ചെയ്യാതെ 100 കോടിക്ക് മുകളിൽ വരുമാനം നേടിയെടുക്കാൻ തങ്ങളുടെ റെസ്റ്റോറന്റിന് സാധിച്ചെന്ന് സെലിബ്രിറ്റി ഷെഫ് സുരേഷ് പിള്ള. രണ്ട് വർഷത്തിനുള്ളിൽ 100 കോടിക്ക് മുകളിൽ വരുമാനം ലഭിക്കണമെങ്കിൽ എത്രത്തോളം പണം ഇന്നത്തെ കാലത്ത് മാർക്കറ്റിന് വേണ്ടി നിർബന്ധമായും ചെലവാക്കേണ്ടി വരുമെന്നും അദ്ദേഹം ചോദിച്ചു. കൊച്ചിയിലെ ഫൈവ് സ്റ്റാർ ഹോട്ടലായ ലെ മെറിഡിയനിൽ റസ്റ്റോറന്റ് ആരംഭിക്കുമ്പോൾ പലരിൽ നിന്നുണ്ടായ എതിർപ്പുകളെ കുറിച്ചും അദ്ദേഹം തുറന്നുപറഞ്ഞു. ക്രിയേറ്റേഴ്സ് ആൻഡ് മാർക്കറ്റേഴ്സ് സമ്മിറ്റിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഷെഫ് പിള്ളയുടെ വാക്കുകളിലേക്ക്…
‘കൊച്ചിയിലെ ലെ മെറിഡിയിൻ ഫൈവ് സ്റ്റാർ ഹോട്ടലിലാണ് ലോകത്ത് ആദ്യമായി ഒരു സ്റ്റാൻഡ് എലോൺ റെസ്റ്റോറന്റ് തുടങ്ങാൻ അനുമതി നൽകുന്നത്. ലോകത്ത് തന്നെ ആദ്യമായിട്ടാണ് ഇങ്ങനെ ഒന്ന് സംഭവിക്കുന്നത്. മാരിയറ്റ് എന്ന ഒരു ബ്രാൻഡ്, ലോകത്ത് പതിനായിരത്തിൽ അധികം ഹോട്ടലുള്ള അവർ ഒരു റെസ്റ്റോറന്റ് സെപ്പറേറ്റ് കൊടുത്തിട്ടില്ല. അവിടുത്തെ റെവന്യൂ മോഡും പിഎൻഎല്ലും ഒക്കെ വർക്ക് ചെയ്ത സമയത്ത് അവർ ആരും പ്രതീക്ഷിച്ചില്ല, ഇതുപോലത്തെ ഒരു ബിസിനസ് അവിടെ ചെയ്യാൻ പറ്റുമെന്ന്.
ഒരു ഫൈവ് സ്റ്റാർ ഹോട്ടലിനുള്ളിൽ റെസ്റ്റോറന്റ് ഇട്ടാൽ ഒരിക്കലും വിജയിക്കില്ലെന്ന് പലരും എന്നോട് പറഞ്ഞു. നിങ്ങൾ കൊച്ചിയിൽ പനമ്പിള്ളി നഗറിലോ, വേറെ ഏതെങ്കിലും ഒരു സ്ഥലത്ത് ആരംഭിക്കൂ. ഒരിക്കലും സാധാരണക്കാർക്കോ വേറെ ഒരു ആളോ ആ ഹോട്ടലിലേക്ക് വരില്ല എന്ന് ഒത്തിരി ആൾക്കാർ പറഞ്ഞു. അന്ന് ഞാൻ എടുത്ത ഒരു തീരുമാനം ഉണ്ട്. ലണ്ടനിലും മിഡിൽ ഈസ്റ്റിലുമൊക്കെ ഗോർഡൻ റാംസെയുടെ റെസ്റ്റോറന്റ് ഞാൻ കണ്ടിട്ടുണ്ട്. നമുക്ക് ഒന്ന് ട്രൈ ചെയ്തു നോക്കാം എന്നായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആ ഒരു തീരുമാനം എടുത്തില്ലായിരുന്നെങ്കിൽ ഇതായിരിക്കില്ല എന്റെ ഭാവി. ലെ മെറിഡിയനിലെ റസ്റ്റോറന്റ് കണ്ടിട്ടാണ് ഗോവയിലെ ജെ.ഡബ്ല്യൂ മാരിയറ്റ് അടക്കമുള്ള അവസരങ്ങൾ വന്നത്. ഇപ്പോൾ 10 കോടി നിക്ഷേപത്തിൽ പ്രസ്റ്റീജ് ഗ്രൂപ്പിന്റെതാണ് ഫോറം മാളിലെ മീൻ എന്ന റെസ്റ്റോറന്റ്. അന്ന് എനിക്കുള്ള അറിവ് വച്ചിട്ടുള്ള കാര്യമാണ് ചെയ്തത്’- ഷെഫ് പിള്ള പറഞ്ഞു.