
.news-body p a {width: auto;float: none;} ബിഗ് ബോസിൽ ഒന്നാം സ്ഥാനം നേടാനായില്ലെങ്കിൽ പോലും ഏറെ ആരാധകരെ സൃഷ്ടിച്ച വ്യക്തിയാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ദിവസങ്ങൾക്ക് മുമ്പാണ് സംരംഭക, അവതാക, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്നീ നിലകളിൽ പ്രശസ്തയായ ആരതി പൊടിയുമായി റോബിന്റെ വിവാഹം കഴിയുന്നത്.
ഒമ്പത് ദിവസം നീളുന്ന ആഘോഷങ്ങളായിരുന്നു വിവാഹത്തിന്. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.
എന്നാൽ, ആഘോഷങ്ങൾക്ക് പിന്നാലെ റോബിന്റെ സുഹൃത്തുകൾ മറ്റൊരു വീഡിയോ പങ്കുവച്ചിരിക്കുകയാണ്. റോബിൻ ആശുപത്രിയിൽ കിടക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.
റോബിന്റെ സുഹൃത്തുക്കൾ പരിക്കേറ്റ് കിടക്കുന്നതും കാണാം. എന്താണ് സംഭവിച്ചതെന്ന് വീഡിയോയ്ക്ക് താഴെ പലരും കമന്റായി ചോദിക്കുന്നുണ്ടെങ്കിലും ഇതിനൊന്നും മറുപടി നൽകിയിട്ടില്ല.
വീഡിയോയുടെ തുടക്കത്തിൽ വിവാഹത്തിന്റെ ഡാൻസ് പ്രാക്ടീസ് ആണ് കാണുന്നത്. പിന്നീട് ഓരോ ആഘോഷങ്ങളുടെയും ചെറിയ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
ശേഷം വീട്ടിൽ നിന്നും റോബിനോടും ആരതിയോടും യാത്ര പറഞ്ഞ് പോകുന്ന സുഹൃത്തുക്കളെ കാണാം. അൽപ്പസമയത്തിന് ശേഷം സംഭവിച്ചത് എന്നുപറഞ്ഞാണ് അടുത്ത ദൃശ്യങ്ങൾ കാണുന്നത്.
യാത്ര പറഞ്ഞുപോയ രണ്ട് സുഹൃത്തുക്കൾ ദേഹമാസകലം പരിക്കുകളോടെ ആശുപത്രിയിൽ കിടക്കുന്നു. ഇവരെ കാണാനായി റോബിനും ആരതിയും എത്തിയതും വീഡിയോയിൽ കാണാം.
അവസാനം ഡ്രിപ്പിട്ട് റോബിൻ ആശുപത്രിയിൽ കിടക്കുന്നതാണ് കാണിക്കുന്നത്. സുഹൃത്തുക്കൾക്ക് മടങ്ങിപ്പോകുന്ന വഴിയിൽ അപകടമുണ്ടായപ്പോൾ സുഹൃത്തുക്കൾ കാണാനെത്തിയതാകാം എന്നാണ് നിഗമനം.
പക്ഷേ, റോബിന് എന്താണ് പറ്റിയതെന്ന കാര്യം വ്യക്തമല്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]