
ജീവനക്കാരുടെ ജോലിസ്ഥലത്തെ പിരിമുറുക്കം കുറയ്ക്കാനായി സവിശേഷമായ ഒരു സേവന വാഗ്ദാനവുമായി വാർത്തകളിൽ ഇടം പിടിക്കുകയാണ് ഒരു ജപ്പാൻ കമ്പനി. ‘ഇകെമെസോ ഡാൻഷി’ അഥവാ ‘ഹാൻസം വീപ്പിംഗ് ബോയ്’ എന്നാണ് ഈ സേവനം അറിയപ്പെടുന്നത്.
ഒരു നിശ്ചിത തുക നൽകിയാൽ ജീവനക്കാർക്ക് അവരുടെ വൈകാരികമായ അവസ്ഥകൾ പങ്കുവയ്ക്കാനും ആശ്വാസം നൽകാനും സുന്ദരനായ ഒരു പങ്കാളിയെ നൽകുകയാണ് ഈ സേവനത്തിലൂടെ ചെയ്യുന്നത്. ജീവനക്കാർക്ക് അവർക്ക് ആവശ്യമുള്ള ‘വീപ്പിംഗ് ബോയി’യെ ഓൺലൈനായി തിരഞ്ഞെടുക്കാം. അവർ ജോലിസ്ഥലത്ത് നേരിട്ട് എത്തി വൈകാരിക പിന്തുണ നൽകും.
7,900 യെൻ (ഏകദേശം 4,000 രൂപ) ആണ് ഒരുതവണ ഈ സേവനം ലഭിക്കാനായി നൽകേണ്ട തുക. ‘വീപ്പിംഗ് ബോയ്സി’ന്റെ സേവനം ആവശ്യപ്പെട്ടാൽ ഉടനടി അവർ ഓഫീസിൽ നേരിട്ട് എത്തും. തുടർന്ന് ജോലിസംബന്ധമായ സമ്മർദ്ദങ്ങളെ നേരിടാൻ ജീവനക്കാരെ സഹായിക്കുകയും അവരുടെ കണ്ണുനീർ തുടച്ചും കെട്ടിപ്പിടിച്ചുമൊക്കെ വൈകാരിക പിന്തുണ നൽകുകയും ചെയ്യും.
ഈ നൂതനമായ സേവനം വിഭാവനം ചെയ്തത് റുയി-കാറ്റ്സുവിൻ്റെ സ്ഥാപകനായ ഹിരോക്കി തെറായിയാണ്. ഈ നൂതനമായ ആശയത്തെ ലാഭകരമായ ഒരു ബിസിനസ് സംരംഭം ആക്കി മാറ്റിയിരിക്കുകയാണ് ഇപ്പോൾ ഇദ്ദേഹം. ‘ഇകെമെസോ ഡാൻഷി’ എന്നാണ് ഈ സേവനത്തിന്റെ പേര്. ‘കരയുന്ന നല്ല മനുഷ്യൻ’ എന്നാണ് ഇതിൻറെ അർത്ഥം.
വിവിധ മേഖലകളിൽ പരിശീലനം ലഭിച്ച പ്രൊഫഷണലുകൾ ആണ് ഈ സേവനം നൽകുന്നത്. തങ്ങളുടെ ക്ലൈന്റുകളെ അവരുടെ ദുഃഖങ്ങളെല്ലാം പങ്കുവെപ്പിച്ച് അതിലൂടെ മാനസിക സന്തോഷവും സമാധാനവും അവർക്ക് തിരികെ നൽകാനാണ് ഇവർ ശ്രമിക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]