
മലയാളികള്‍ക്കും പ്രിയങ്കരനായ ഒരു തെലുങ്ക് താരമാണ് നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ. ബാലയ്യയുടെ എക്കാലത്തെയും ഒരു ഹിറ്റ് ചിത്രം റീ റിലീസിന് ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. ആദിത്യ 369 ആണ് വീണ്ടും തിയറ്ററുകളില്‍ എത്തുക. ഇന്ത്യയിലെ ആദ്യത്തെ സയൻസ് ഫിക്ഷൻ ചിത്രം എന്നറിയപ്പെടുന്ന ഒന്നാണ് ആദിത്യ 369.
സംഗീതം ശ്രീനിവാസ് റാവുവായിരുന്നു സംവിധാനം. തിരക്കഥയും സംഗീതം ശ്രീനിവാസ് റാവുവാണ്. 1991ല്‍ റിലീസ് ചെയ്ത ആ ചിതത്തിന്റെ ഛായാഗ്രാഹണം വി എസ് ആര് സ്വാമിയാണ്. 4കെ ക്വാളിറ്റിയോടെ വൈകാതെ തന്നെ തിയറ്ററുകളില്‍ എത്തുന്ന ആദിത്യ 369ല്‍ നന്ദമുരി ബാലൃഷ്ണയ്ക്ക് പുറമേ മോഹിനി, ടിന്നു ആനന്ദ്, മാസ്റ്റര്‍ തരുണ്‍, അമ്രിഷ് പുരി, ചന്ദ്ര മോഹൻ, ബ്രഹ്മാനന്ദം, രാവി കൊണ്ടേല, ബാബു മോഹൻ, ബേബി റാസി എന്നിവരും ഉണ്ട്.
നന്ദമുരി ബാലകൃഷ്ണ നായകനായി ഒടുവില്‍ വന്നത് ഡാകു മഹാരാജാണ്. ഡാകു മഹാരാജ് ആഗോളതലത്തില്‍ 126 കോടിയാണ് ആകെ നേടിയത്. ഫെബ്രുവരി 21 മുതല്‍ നെറ്റ്ഫ്ലിക്സിലൂടെ ഒടിടിയില്‍ ലഭ്യമാണ്. എന്നാല്‍ ഡാകു മഹാരാജിന് 19 കോടി മാത്രമാണ് നെറ്റ്ഫ്ലിക്സ് നല്‍കിയത് എന്നത് ആരാധകരെ തെല്ലൊന്ന് അമ്പരപ്പിച്ചിരിക്കുകയാണ്.
വൻ ഹൈപ്പില്‍ എത്തിയ ചിത്രമായിരുന്നു. ഡാകു മഹാരാജിലെ നൃത്ത രംഗം വിവാദമായി മാറിയിരുന്നു. നന്ദാമുരി ബാലകൃഷ്ണയും ഉര്‍വശി റൗട്ടേലയുമാണ് രംഗത്ത് ഉള്ളത്. അനുചിതമായ സ്റ്റെപ്പുകാളാണ് വിവാദ ഗാന രംഗത്ത് എന്നാണ് വിമര്‍ശനം. ശേഖര്‍ മാസ്റ്ററാണ് നൃത്ത സംവിധാനം. സിത്താര എന്റര്‍ടെയ്ൻമെന്റ്സാണ് ചിത്രത്തിന്റെ നിര്‍മാണം. നന്ദാമുരി ബാലകൃഷ്ണ നായകനായി വന്ന ചിത്രത്തില്‍ പ്രഗ്യ ജെയ്സ്വാള്‍, ശ്രദ്ധ ശ്രീനാഥ്, ചാന്ദിനി ചൗധരി, റിഷി, നിതിൻ മേഹ്ത, ആടുകളം നരേൻ, ഷൈൻ ടോം ചാക്കോ, രവി കിഷൻ, സച്ചിൻ ഖേദേകര്, വിവിവി ഗണേഷ്, മകരനന്ദ് ദേശ്പാണ്ഡേ, ഹര്‍ഷ വര്ദ്ധൻ, സന്ദീപ് രാജ്, ദിവി വദ്ധ്യ, രവി കലേ, ശേഖര്‍, ബോബി കൊല്ലി എന്നിവരും ബോബി കൊല്ലിയുടെ സംവിധാനത്തില്‍ കഥാപാത്രങ്ങളായുണ്ട്. വിജയ് കാര്‍ത്തിക് കണ്ണനാണ് ഛായാഗ്രാഹണം. സംഗീതം നിര്‍വഹിച്ചത് റുബൻ ആണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]