
എമ്പുരാനിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ ഇൻട്രോ പുറത്ത്. ചിത്രത്തിൽ സയ്യിദ് മസൂദ് എന്ന കഥാപാത്രത്തെയാണ് സിനിമയിലെ സംവിധായകൻ കൂടിയായ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. 18 ദിവസം കൊണ്ട് 36 കഥാപാത്രങ്ങളുടെ ഇൻട്രോ പുറത്തുവിടുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചത്. ഇനി മോഹൻലാലിന്റെ കഥാപാത്രത്തിന്റെ ഇൻട്രോ മാത്രമാണ് പുറത്തുവരാനുള്ളത്. സയ്യിദിന് ഒരു ഭൂതകാലം ഉണ്ടെന്ന് ഇൻട്രോ വീഡിയോയിൽ പൃഥ്വിരാജ് പറയുന്നു.
പൃഥ്വിരാജിന്റെ വാക്കുകൾ
ലോകത്തിലെ സ്വർണ – വജ്ര വ്യാപാരം നിയന്ത്രിക്കുന്ന കുപ്രസിദ്ധ ഖുറേഷി അബ്രാം നെക്സസിന്റെ ഹിറ്റ് ഗ്രൂപ്പിന് നേതൃത്വം നൽകുന്ന കൂലിപ്പടയാളിയായിട്ടാണ് ലുസിഫറിൽ നിങ്ങൾ സയ്യിദ് മസൂദിനെ പരിചയപ്പെട്ടത്. അങ്ങനെ മാത്രമേ ആ സിനിമയിൽ സയ്യിദ് മസൂദിനെ പരിചയപ്പെടുത്തുന്നുള്ളൂ. എന്നാൽ ഇതിലെ മറ്റ് കഥാപാത്രങ്ങളെപ്പോലെയും, മുരളി ഗോപി എഴുതുന്ന എല്ലാ കഥാപാത്രങ്ങളെപ്പോലെയും സയ്യിദിനും അയാളുടെ ഒരു ഭൂതകാലമുണ്ട്.
അയാളുടെ ഒരു കഥയുണ്ട്. അയാളുടേതായിരുന്ന ഒരു ലോകമുണ്ട്. ആ കഥയെന്താണെന്നും ഭൂതകാലം എന്തായിരുന്നുവെന്നും ആ ലോകത്തേക്ക് എങ്ങനെ ഖുറേഷി അബ്രാം കടന്നുവന്നുവെന്നും എമ്പുരാനിലൂടെ നിങ്ങൾക്ക് മനസിലാകും. ലൂസിഫറിന്റെ ആദ്യ ഭാഗം അവസാനിക്കുമ്പോൾ ഖുറേഷി അബ്രാമെന്ന അണ്ടർവോൾഡ് മെഗാ സിൻഡിക്കേറ്റിനെ നേരിടാൻ പറ്റുന്ന അവരെ തൊടാൻ കഴിയുന്ന അത്രമാത്രം ശക്തിയുള്ള മറ്റൊരു ശക്തി ഈ ലോകത്തില്ലെന്ന ധാരണയിലാണ്. ആ ധാരണസത്യമായിരുന്നോ? അതോ അതൊരു അനുചിതമായ ധാരണയായിരുന്നോ എന്ന ചോദ്യത്തിന് ഉത്തരം എമ്പുരാനിലുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]