
.news-body p a {width: auto;float: none;}
കൊച്ചി: നഗരത്തിലെ പൊതുഗതാഗത മേഖലയ്ക്ക് കുതിപ്പേകുന്നതിന് വേണ്ടിയാണ് കൊച്ചി മെട്രോ ഇലക്ട്രിക് ബസ് സർവീസായ ‘മോണോ കണക്ട്’ പ്രവർത്തനം ആരംഭിച്ചത്. പരിസ്ഥിതി സൗഹാർദ്ദമായ രീതിയിൽ സജ്ജീകരിച്ച ബസുകളിൽ സൗകര്യപ്രദമായ യാത്രയ്ക്കുള്ള സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഇപ്പോഴിതാ യാത്രക്കാർ രണ്ട് കയ്യും നീട്ടി സ്വീകരിച്ച മെട്രോ കണക്ട് രണ്ട് പുതിയ റൂട്ടുകളിൽ കൂടെ സർവീസ് നടത്താൻ ഒരുങ്ങുകയാണ്. ഹൈക്കോടതി-എംജി റോഡ്, കടവന്ത്ര-കെപി വല്ലൻ റോഡ് എന്നീ രണ്ട് റൂട്ടുകളിലാണ് അടുത്ത ആഴ്ച മുതൽ സർവീസ് ആരംഭിക്കുക.
എംജി റോഡ്, മഹാരാജാസ് കോളേജ് മെട്രോ സ്റ്റേഷനുകളിൽ നിന്ന് ഹൈക്കോടതി വാട്ടർ മെട്രോ ടെർമിനലിലേക്കുള്ള യാത്ര ഉറപ്പാക്കാൻ ഹൈക്കോടതി-എംജി റോഡ് സർക്കുലർ സർവീസ് സഹായിക്കും. ഹൈക്കോടതി-എംജി റോഡ് സർവീസ് മാർച്ച് അഞ്ച് മുതൽ ആരംഭിക്കുമെന്ന് കൊച്ചി മെട്രോ അധികൃതർ അറിയിച്ചു. രണ്ടാമത്തെ സർവീസ് ഇതിന് ശേഷമായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
പുതിയ റൂട്ടുകളെ എറണാകുളം റെസിഡൻസ് അസോസിയേഷൻ അപ്പെക്സ് കൗൺസിൽ സ്വാഗതം ചെയ്തു. ഇനി മുതൽ ഫോർട്ട് കൊച്ചിയിലേക്ക് പോകുന്നവർക്ക് മെട്രോ ട്രെയിനിൽ എത്തി ഇ-ഫീഡർ ബസിൽ ഹൈക്കോടതി വാട്ടർ മെട്രോ ടെർമിനലിൽ എത്തി ബോട്ട് പിടിക്കാൻ സാധിക്കുമെന്ന് റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് പി രംഗദാസ പ്രഭു പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കഴിഞ്ഞ 40 ദിവസത്തിനിടെയിൽ ഒരു ലക്ഷം യാത്രക്കാരാണ് ഇലക്ട്രിക് ബസ് ഉപയോഗിച്ചത്. ബസ് സർവീസുകളിലെ ശരാശരി ദൈനംദിന യാത്രക്കാരുടെ എണ്ണം ഇപ്പോൾ 3,000 ആയി. ഇൻഫോപാർക്ക് റൂട്ടിൽ പോലും, പ്രാരംഭത്തിൽ ഒരു ബസിൽ പ്രതിദിനം യാത്ര ചെയ്യുന്നവരുടെ എണ്ണം 40 ൽ നിന്ന് 220 ആയി ഉയർന്നു. ഹൈക്കോടതി സർക്കുലർ റൂട്ടിൽ മൂന്ന് ബസുകൾ സർവീസ് നടത്തും. ഹൈക്കോടതി വാട്ടർ മെട്രോ ടെർമിനലിൽ നിന്ന് ആരംഭിച്ച് മാധവ ഫാർമസി ജംഗ്ഷൻ, എംജി റോഡ് മെട്രോ സ്റ്റേഷൻ, മഹാരാജാസ് മെട്രോ സ്റ്റേഷൻ, ജനറൽ ആശുപത്രി വഴി ഹൈക്കോടതി വാട്ടർ മെട്രോ ടെർമിനലിൽ തിരിച്ചെത്തും.
ആലുവ-എയർപോർട്ട് സെക്ഷനിൽ രാവിലെ 6.45 മുതൽ രാത്രി 11 വരെ തിരക്കേറിയ സമയങ്ങളിൽ 20 മിനിറ്റ് ഇടവിട്ട്, തിരക്കില്ലാത്ത സമയങ്ങളിൽ 30 മിനിറ്റ് ഇടവിട്ട് മെട്രോ കണക്ട് സേവനങ്ങൾ ലഭ്യമാണ്.