
.news-body p a {width: auto;float: none;}
തിരുവനന്തപുരം: വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലപാതകത്തെ സംബന്ധിച്ച് ഇപ്പോഴും ആശയക്കുഴപ്പം തുടരുകയാണ്. അഫാൻ എന്ന 23 കാരൻ സ്വന്തം സഹോദരൻ അഫ്സാൻ (13), പിതൃസഹോദരൻ ലത്തീഫ്(60), ഭാര്യ സജിതാ ബീവി(55), പിതാവിന്റെ മാതാവ് സൽമാബീവി (95), പെൺസുഹൃത്ത് ഫർസാന(22) എന്നിവരെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്. അഫാൻ തന്റെ മാതാവിനെ കൊല്ലാൻ ശ്രമിച്ചെങ്കിലും ഗുരുതര പരിക്കുകളോടെ അവർ ആശുപത്രിയിൽ ചികിത്സയിലാണ്. എന്തിനാണ് പ്രതി ഇത് ചെയ്തത്, എങ്ങനെയാണ് ചെയ്തത് തുടങ്ങിയ കാര്യങ്ങളിൽ ഇനിയും വ്യക്തതയില്ല.
അഫാൻ അധികം ആരോടും സംസാരിക്കില്ലെന്നാണ് നാട്ടുകാർ പറയുന്നത്. കാണുമ്പോൾ ഒരു ചിരിമാത്രമാണ് അഫാന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുക. അഫാന് ഏറ്റവും പ്രിയം സിനിമകളായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. പല സിനിമകളും ജീവിതത്തിൽ അനുകരിക്കാനും പ്രതി ശ്രമിച്ചിട്ടുണ്ട്. സ്കൂളിൽ പഠിക്കുന്ന സമയത്ത് ഒരു സഹപാഠി അഫാനെ മർദിച്ചു. തുടർന്ന് ചെരിപ്പ് ഇടാതെ നടക്കുകയും അവനെ തിരിച്ച് അടിച്ചശേഷം മാത്രമേ ചെരിപ്പ് ധരിക്കുകയുള്ളുവെന്നും പ്രതി പറഞ്ഞിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
2016ൽ പുറത്തിറങ്ങിയ ഫഹദ് ഫാസിലിന്റെ ‘മഹേഷിന്റെ പ്രതികാരം’ എന്ന സിനിമയിലെ ഇതിവൃത്തവും ഇതുതന്നെയായിരുന്നു. നായകനെ വില്ലൻ മർദ്ദിക്കുകയും തുടർന്ന് നായകൻ തിരിച്ചടിക്കുവരെ ചെരിപ്പ് ഇടാതെ നടക്കുകയും ചെയ്യുന്നു. സിനിമയെ ഇത്രയും ജീവിതത്തിൽ കൊണ്ടുവരാൻ ശ്രമിക്കുന്ന യുവാവ് ആയതിനാൽ കൊലപാതകത്തിന് പിന്നിലും ഇത്തരത്തിൽ സിനിമ ശെെലി പിൻതുടർന്നിട്ടുണ്ടോയെന്ന് അന്വേഷിക്കേണ്ടതാണ്.