
.news-body p a {width: auto;float: none;}
നാഗ്പൂർ: രഞ്ജി ട്രോഫി ഫൈനലിൽ ടോസ് നേടി വിദർഭയ്ക്കെതിരെ ബൗളിംഗ് തിരഞ്ഞെടുത്ത കേരളത്തിന് മികച്ച തുടക്കം. വിദർഭയുടെ ആദ്യ വിക്കറ്റ് നഷ്ടമായി. പാർത്ഥ് രെഖഡേയെ എം ഡി നിധീഷ് പുറത്താക്കി വിജയക്കുതിപ്പിന് തുടക്കം കുറിച്ചിരിക്കുകയാണ്. സെമിയിൽ ഗുജറാത്തിനെതിരെ കളിച്ച ടീമിൽ ഒരു മാറ്റവുമായാണ് കേരളം ഇന്നിറങ്ങിയിരിക്കുന്നത്. ഷോൺ റോജറിന് പകരം ഏഡൻ ആപ്പിൾ ടോമാണ് കേരളത്തിന്റെ പ്ലേയിംഗ് ഇലവനിലെത്തിയിരിക്കുന്നത്. സെമിയിൽ മുംബയെ വീഴ്ത്തിയ ടീമിൽ മാറ്റങ്ങളൊന്നുമില്ലാതെയാണ് വിദർഭയും ഇറങ്ങിയിരിക്കുന്നത്.
കേരള ക്രിക്കറ്റ് ടീമിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നിർണായക പോരാട്ടമാണ് നാഗ്പൂരിൽ നടക്കുന്നത്.
ക്വാർട്ടർ ഫൈനലിൽ ജമ്മു കാശ്മീരിനെയും സെമി ഫൈനലിൽ ഗുജറാത്തിനെയും നാടകീയമായാണ് മറികടന്നതെങ്കിലും, കേരള താരങ്ങളുടെ പോരാട്ട വീര്യത്തിനുള്ള പ്രതിഫലമായിരുന്നു വിജയത്തോളം തിളക്കമുള്ള ഈ സമനിലകൾ. ഇത് തന്നെയാണ് എല്ലാവരുടേയും പ്രതീക്ഷ വർദ്ധിപ്പിക്കാനുള്ള കാരണം.
കേരളം പ്ലേയിംഗ് ഇലവൻ: അക്ഷയ് ചന്ദ്രൻ, രോഹൻ കുന്നുമ്മൽ, സച്ചിൻ ബേബി (ക്യാപ്റ്റൻ), ജലജ് സക്സേന, മുഹമ്മദ് അസ്ഹറുദ്ദീൻ, സൽമാൻ നിസാർ, അഹമ്മദ് ഇമ്രാൻ, ഏഡൻ ആപ്പിൾ ടോം, ആദിത്യ സർവാതെ, എം ഡി നിധീഷ്, എൻ പി ബേസിൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വിദർഭ പ്ലേയിംഗ് ഇലവൻ: ധ്രുവ് ഷോറെ, പാർത്ഥ് രേഖഡെ, ഡാനിഷ് മലേവാർ, കരുൺ നായർ, യാഷ് റാത്തോഡ്, അക്ഷയ് വാഡ്കർ(ക്യാപ്റ്റൻ), അക്ഷയ് കർണേവാർ, ഹർഷ് ദുബെ, നചികേത് ഭൂതെ, ദർശൻ നൽകണ്ടെ, യാഷ് താക്കൂർ.