

ബസ് പുഴയിലേക്ക് മറിഞ്ഞ് അപകടമെന്ന് വ്യാജ സന്ദേശം; നിമിഷങ്ങള്‍ക്കകം പാഞ്ഞെത്തിയത് ആറ് ആംബുലന്‍സുകള്‍
സ്വന്തം ലേഖകൻ
തൃശൂർ:കേച്ചേരി പുഴയിലേക്ക് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍പ്പെട്ട് നിരവധി പേര്‍ക്ക് പരുക്കേറ്റെന്ന് വ്യാജ സന്ദേശം. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് വ്യാജ സന്ദേശം വ്യാപകമായി പ്രചരിച്ചത്.
ആംബുലന്‍സ് ഡ്രൈവര്‍മാര്‍, മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരുടെ ഫോണുകളിലേക്കാണ് വ്യാജ സന്ദേശം എത്തിയത്.വിവരം സത്യമാണെന്ന് ധരിച്ച് നിമിഷങ്ങള്‍ക്കകം കേച്ചേരി പുഴയുടെ സമീപത്തേക്ക് ആറ് ആംബുലന്‍സുകള്‍ പാഞ്ഞെത്തുകയും ചെയ്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
സ്ഥലത്തെത്തിയപ്പോഴാണ് വ്യാജ സന്ദേശമെന്ന് മനസിലായതെന്നും വ്യാജ വിവരം നല്‍കിയവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കുമെന്നും ആംബുലന്‍സ് ഡ്രൈവര്‍മാര്‍ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]