
തെലുങ്കില്‍ സ്വാഭാവിക പ്രകടനത്താല്‍ ശ്രദ്ധയാകര്‍ഷിക്കുന്ന താരമാണ് ഹായ് നാണ്ണാ. നാനി നായകനായി വേഷമിടുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. നാനി 32 എന്ന് വിശേഷണപ്പേരുള്ള ആ ചിത്രം നിര്‍മിക്കുന്നത് ആര്‍ആര്‍ആര്‍ എന്ന വമ്പൻ ഹിറ്റിലൂടെ രാജ്യത്ത് മുൻനിര കമ്പനിയായ ഡിവിവി എന്റര്‍ടെയ്ൻമെന്റ്സാണ്. വിജയ് നായകനാകുന്ന ദളപതി 69 സിനിമയും നിര്‍മിക്കുന്നത് ഡിവിവി എന്റര്ടെയ്ൻമെന്റാണെന്ന് റിപ്പോര്‍ട്ടുണ്ട്.
സുജീതാണ് നാനി 32നറെ സംവിധായകൻ. തിരക്കഥ എഴുതുന്നത് സുജീതാണെന്ന് റിപ്പോര്‍ട്ട്. ദളപതി 69 എന്ന ചിത്രത്തിന്റെ സംവിധായകനെ തീരുമാനിച്ചിട്ടില്ല. കാര്‍ത്തിക് സുബ്ബരാജ്, ത്രിവിക്രമൻ തുടങ്ങിയവരെ സംവിധായകനായി പരിഗണിക്കുന്നു എന്ന് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല.
നാനി നായകനായി വേഷമിട്ട് ഒടുവിലെത്തിയ ചിത്രമാണ് ഹായ് നാണ്ണാ. ഷൊര്യു ഹായ് നാണ്ണാ തിരക്കഥയെഴുതി സംവിധാനം ചെയ്യുമ്പോള്‍ ജയറാമും ഒരു പ്രധാന വേഷത്തില്‍ ഉണ്ടായിരുന്നു. മൃണാള്‍ താക്കൂര്‍ നായികയായി എത്തിയപ്പോള്‍ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് സാനു ജോണ്‍ വര്‍ഗീസ് ഐഎസ്സിയാണ്. ഹിഷാം അബ്ദുള്‍ വഹാബിന്റെ സംഗീത സംവിധാനത്തില്‍ കൃഷ്ണ കാന്ത് എഴുതിയ വരികളുള്ള ഗാനം റിലീസിനു മുന്നേ വലിയ ഹിറ്റായി മാറിയിരുന്നു
നാനിയും മൃണാള്‍ താക്കൂറും ഒന്നിച്ചെത്തിയ ചിത്രമായ ഹായ് നാണ്ണാ മോഹൻ ചെറുകുറി, ഡോ. വിജേന്ദ്ര റെഡ്ഡി. മൂര്‍ത്തി കെ എസ് എന്നിവരാണ് വൈര എന്റർടെയിൻമെന്റസിന്റെ ബാനറിൽ നിര്‍മിച്ചിരിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈനർ അവിനാഷ് കൊല്ല. എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ഇ വി വി സതീഷ്. ഹിഷാം അബ്ദുള്‍ വഹാബ് സംഗീത സംവിധാനം നിര്‍വഹിക്കുകയും ഗാനം ആലപിക്കുകയും ചെയ്ത് നാനി നായകനായി എത്തിയ ഹായ് നാണ്ണായുടെ പിആർഒ ശബരിയാണ്.
Last Updated Feb 25, 2024, 4:42 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]