
കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയിലുള്ള ചർച്ച് ബില്ലിനെതിരെ ഓര്‍ത്തഡോക്സ് സഭാ അധ്യക്ഷൻ ബസേലിയോസ് മര്‍ത്തോമ മാത്യൂസ് ത്രിതീയൻ കതോലിക ബാവ. സുപ്രീം കോടതി വിധിക്കു മേലെ ഏതെങ്കിലും നിയമം കേരള സർക്കാർ കൊണ്ടുവന്നാൽ അത് അംഗീകരിക്കരുതെന്ന് അദ്ദേഹം കേരള ഗവർണറോട് അഭ്യർത്ഥിച്ചു. മന്ത്രിമാരായ വീണാ ജോർജും വിഎൻ വാസവനും വേദിയിലിരിക്കെയാണ് ബാവ ഗവർണറോട് ഈ അഭ്യർഥന നടത്തിയത്. എല്ലാ സമാധാന ചർച്ചകൾക്കും സഭ തയാറാണെന്നും എന്നാൽ സഭയുടെ അസ്തിവാരം തകർക്കാനുള്ള ശ്രമങ്ങൾ അനുവദിക്കില്ലെന്നും കതോലിക്ക ബാവ പറഞ്ഞു. നിയമത്തെ അനുസരിക്കാൻ ഞാനടക്കം എല്ലാവരും ബാധ്യസ്ഥരാണെന്നായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ മറുപടി നൽകിയത്. നിയമത്തെയും ഭരണഘടനയെയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം തനിക്കുണ്ടെന്നും അത് പാലിക്കുമെന്ന് ഉറപ്പു നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Last Updated Feb 25, 2024, 7:03 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]