വനിതാ പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ ആദ്യ സെഞ്ച്വറി കുറിച്ച് മുംബൈ ഇന്ത്യൻസിന്റെ നാറ്റ് സ്കൈവർ ബ്രണ്ട്. ആര്‍സിബിക്കെതിരെ 57 പന്തിൽ സെഞ്ച്വറി നേടിയ ബ്രണ്ടിന്റെ മികവിൽ മുംബൈ 199 റൺസ് നേടി. വനിതാ പ്രീമിയര്‍ ലീഗിന്റെ മൂന്ന് സീസണുകൾ നീണ്ട
കാത്തിരിപ്പിന് വിരാമം. ലീഗ് ചരിത്രത്തിലെ ആദ്യ സെഞ്ച്വറി കുറിച്ച് മുംബൈ ഇന്ത്യൻസിന്റെ ഇംഗ്ലീഷ് താരം നാറ്റ് സ്കൈവർ ബ്രണ്ട് ചരിത്രനേട്ടം സ്വന്തമാക്കി.
വഡോദരയിലെ കൊട്ടാംബി സ്റ്റേഡിയത്തിൽ നടന്ന നിർണ്ണായക മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗ്ലൂരിനെതിരെയാണ് (ആര്‍സിബി) ബ്രണ്ടിന്റെ റെക്കോര്‍ഡ് പ്രകടനം. വെറും 57 പന്തുകളിൽ നിന്നാണ് ബ്രണ്ട് തന്റെ കന്നി സെഞ്ച്വറി പൂർത്തിയാക്കിയത്.
16 ഫോറുകളും ഒരു സിക്സറുമടങ്ങുന്നതായിരുന്നു ബ്രണ്ടിന്റെ ഇന്നിംഗ്സ്. ടൂർണമെന്റ് ചരിത്രത്തിൽ ഇതുവരെ പത്തോളം താരങ്ങൾ 90-ന് മുകളിൽ സ്കോർ ചെയ്തിട്ടുണ്ടെങ്കിലും സെഞ്ചുറി തികയ്ക്കുന്ന ആദ്യ താരമെന്ന ബഹുമതി ഇതോടെ നാറ്റ് സ്കൈവർ ബ്രണ്ടിന് സ്വന്തമായി.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബൈയ്ക്ക് തുടക്കത്തിൽ തന്നെ സജന സജീവനെ (7) നഷ്ടമായിരുന്നു. എന്നാൽ രണ്ടാം വിക്കറ്റിൽ ഹെയ്ലി മാത്യൂസിനൊപ്പം (56) ചേർന്ന ബ്രണ്ട് 131 റൺസിന്റെ വമ്പൻ കൂട്ടുകെട്ട് പടുത്തുയർത്തിയതോടെ മുംബൈ വമ്പന്‍ സ്കോറിനുള്ള അടിത്തറയിട്ടു.
നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 199 റൺസെന്ന കൂറ്റൻ സ്കോറാണ് മുംബൈ ഇന്ത്യൻസ് പടുത്തുയർത്തിയത്. അവസാന ഓവറുകളിൽ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (20) നടത്തിയ മിന്നൽ പ്രകടനവും മുംബൈയെ 200-ന് അടുത്തുള്ള സ്കോറിലെത്തിക്കാൻ സഹായിച്ചു.
ബാംഗ്ലൂരിനായി ലോറൻ ബെൽ 4 ഓവറിൽ 21 റൺസ് മാത്രം വിട്ടുനൽകി 2 വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനം പുറത്തെടുത്തു. പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്താൻ മുംബൈ ഇന്ത്യൻസിന് ഈ മത്സരത്തിൽ വിജയം അനിവാര്യമാണ്.
മറുവശത്ത്, ഈ മത്സരം വിജയിച്ചാൽ റോയൽ ചലഞ്ചേഴ്സ് ബംഗ്ലൂരിന് നേരിട്ട് ഫൈനലിലേക്ക് യോഗ്യത നേടാം. 200 റൺസ് എന്ന വിജയലക്ഷ്യം പിന്തുടരുന്ന ആര്‍സിബി ബാറ്റിംഗ് തകര്‍ച്ചയെ നേരിടുകയാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

