തിരുവനന്തപുരം: വെള്ളറടയിലും പരിസരങ്ങളിലും മോഷണം വ്യാപകമാകുന്നു. വിവിധ സ്ഥാപനങ്ങളും വീടുകളിലും മോഷണം നടന്നതിന് പിന്നാലെ കാരമൂട് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ലതയുടെ ഉടമസ്ഥതയിലുള്ള പലചരക്ക് കടയാണ് കഴിഞ്ഞ ദിവസം രാത്രി കുത്തിത്തുറന്ന് കവര്‍ച്ച നടന്നത്.
ഒരു ലക്ഷം രൂപയോളം നാശനഷ്ടമാണ് വിലയിരുത്തിയത്. കടയില്‍ സൂക്ഷിച്ചിരുന്ന വെളിച്ചെണ്ണ പാക്കറ്റുകള്‍ മുഴുവനും കവര്‍ന്നു.
കൂടാതെ ബീഡി, സിഗരറ്റ് തുടങ്ങിയ നിരവധി സാധനങ്ങള്‍ കവര്‍ന്നിട്ടുണ്ട്. കൂടാതെ കടയിൽ സൂക്ഷിച്ച 35000 രൂപയും കാണാനില്ല.
നേരത്തെയും ഇതേ സ്ഥാപനത്തിൽ മോഷണം നടന്നെങ്കിലും പ്രതിയെ പിടികൂടാനായിട്ടില്ല. ഒരു മാസത്തിനുള്ളില്‍ ചെറുതും വലുതുമായ 20 ലേറെ കവര്‍ച്ചകളാണ് പ്രദേശത്ത് നടന്നിരിക്കുന്നത്.
കൂടുതലും പൂട്ടിക്കിടക്കുന്ന വീട് ലക്ഷ്യം വെച്ചാണ് കവര്‍ച്ച. കവര്‍ച്ച നടക്കുമ്പോഴെല്ലാം പൊലീസ് പ്രദേശത്തെ സിസിടിവി നിരീക്ഷിച്ച് വരുന്നെങ്കിലും മോഷ്ടാവിനെ പിടികൂടാനായിട്ടില്ല.
ലതയുടെ കടയിലെ മോഷണത്തിന് പിന്നാലെ പൊലീസ് എത്തി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം തുടങ്ങി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

