മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൊന്നായ മോഹൻലാൽ- പൃഥ്വിരാജ് കൂട്ടുകെട്ടിലെത്തിയ ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാന്റെ ടീസർ റിലീസ് ചെയ്തു. ലൂസിഫറിനെ വെല്ലുന്ന ചിത്രമാകും എമ്പുരാൻ എന്നാണ് ടീസർ നൽകുന്ന സൂചന. മാർച്ച് ഏഴിനാണ് ചിത്രം തിയേറ്ററിൽ എത്തുക.
ആശീർവാദ് സിനിമാസിന്റെ 25ാം വാർഷികാഘോഷത്തിന്റെ ഭാഗമായി കൂടിയാണ് എമ്പുരാൻ ടീസർ ഇന്ന് പുറത്തുവിട്ടത്. ആശീർവാദ് സിനിമാസും തമിഴിലെ പ്രമുഖ ബാനറായ ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ് എമ്പുരാൻ നിർമ്മിക്കുന്നത്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും.
മോഹൻലാലിനൊപ്പം പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യർ, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ അയ്യപ്പൻ, തുടങ്ങിയവരും ഈ ചിത്രത്തിൽ ഭാഗമാകുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]