ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനുപിന്നാലെ ഫെഫ്ക സംഘടനയ്ക്കെതിരെ പരാതിയുമായി രംഗത്തെത്തിയ നടിയും നിർമാതാവുമാണ് സാന്ദ്രാ തോമസ്. സംഘടനയ്ക്കെതിരെ രൂക്ഷമായ ആരോപണങ്ങളാണ് സാന്ദ്രാ തോമസ് ഉയർത്തിയിരിക്കുന്നത്. സാന്ദ്രാ തോമസിന്റെ പരാതിയിലുളള അന്വേഷണം നടന്നുവരികയാണ്. ഫെഫ്കയുടെ ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണനും നിർമാതാവായ ആന്റോ ജോസഫിനുമെതിരെ പലതരത്തിലുളള ആരോപണങ്ങളും സാന്ദ്ര ഉയർത്തി. ഇപ്പോഴിതാ നടനും സംവിധായകനുമായി ആലപ്പി അഷ്റഫ്, സാന്ദ്രാ തോമസിന് ചില ഉപദേശങ്ങൾ നൽകിയിരിക്കുകയാണ്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അഷ്റഫ് ഇക്കാര്യങ്ങൾ പറഞ്ഞത്.
‘എനിക്ക് ബോദ്ധ്യപ്പെട്ട ചില കാര്യങ്ങളാണ് ഞാൻ തുറന്നുപറയാൻ ശ്രമിക്കുന്നത്. ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്റെയും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ആന്റോ ജോസഫിനും മറ്റുചില ഭാരവാഹികളുടെയും പേരിൽ കേസുകളുടെ ഒരു വമ്പൻ നിര ഉയർത്തിയിരിക്കുകയാണ് നടിയും നിർമാതാവുമായി സാന്ദ്രാ തോമസ്. വസ്ത്രത്തിന് ഒരു ബട്ടൺ ഇടാൻ മറന്നുപോയതാണ് വലിയ തരത്തിലുളള പ്രശ്നമായി മാറിയത്. മീറ്റിംഗ് സമയത്ത് സാന്ദ്രാ തോമസിന് ലഭിച്ച ഒരു സന്ദേശമാണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിക്കാൻ കാരണമായത്.
മുതിർന്ന സിനിമാനിർമാതാക്കൾ ഇത്രയും നാൾ നേടിയ നല്ല പേര് പോലും ചോദ്യം ചെയ്യപ്പെട്ടു. സാന്ദ്രാ തോമസിന്റെ മനസിൽ കുറച്ച് തെറ്റിദ്ധാരണകൾ കടന്നുകൂടിയിട്ടുണ്ടെന്നാണ് തോന്നുന്നത്. ആ തെറ്റിദ്ധാരണ വർദ്ധിപ്പിക്കാനും മറ്റുചിലർ ശ്രമിക്കുന്നുണ്ട്. ഈ പ്രശ്നത്തിന്റെ യഥാർത്ഥ കാരണം ബട്ടൻസല്ല. അവരുടെ അവസാന ചിത്രത്തിന്റെ പരാജയമാണ് പ്രശ്നത്തിന് കാരണം. ആ ചിത്രം സൂപ്പർ ഹിറ്റായിരുന്നെങ്കിൽ ഇങ്ങനെ ഒരു സംഭവമേ ഉണ്ടാകുമായിരുന്നില്ല.
നന്നായി സംസാരിക്കാൻ അറിയാവുന്ന വ്യക്തിയാണ് സാന്ദ്രാ തോമസ്. മറ്റുളളവരുടെ അഭിപ്രായങ്ങൾ കേൾക്കാതെ പക്വതയോടെ ചിന്തിച്ച് കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ നല്ലതാകുമായിരുന്നു. നന്നായി സംസാരിക്കുന്ന വ്യക്തിയാണ് ബി ഉണ്ണികൃഷ്ണൻ. വികാരത്തിന് അടിമപ്പെട്ട് സ്ത്രീകളോട് മോശമായി സംസാരിക്കുന്ന ആളല്ല അദ്ദേഹം. ഒരു ചാനലിന്റെ ചർച്ചയിൽ ഞാൻ ശാന്തിവിള ദിനേശിനെതിരെ മോശമായ വാക്ക് ഉപയോഗിച്ചു. അതുകേട്ട ഉണ്ണികൃഷ്ണൻ എന്നെ ഉപദേശിച്ചിരുന്നു.ചർച്ചകളിൽ നല്ല വാക്കുകൾ മാത്രമേ ഉപയോഗിക്കാവൂ എന്നായിരുന്നു അദ്ദേഹം എന്നോട് പറഞ്ഞത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഫെഫ്കയുടെ പ്രവർത്തന മികവിന് കാരണം തന്നെ ഉണ്ണി കൃഷ്ണനാണ്. കൊവിഡ് കാലത്ത് ഫെഫ്കയുടെ പ്രവർത്തനം എടുത്ത് പറയേണ്ടതാണ്.അതുപോലെ മാന്യമായി പെരുമാറുന്ന വ്യക്തിയാണ് ആന്റോ ജോസഫ്. അല്ലെങ്കിൽ മമ്മൂട്ടിയെ പോലുളള ഒരാളോട് പിടിച്ചുനിൽക്കാൻ അദ്ദേഹത്തിന് ഒരിക്കലും സാധിക്കില്ല. സിനിമാക്കാരുടെ വേദനകളും വിഷമങ്ങളും മനസിലാക്കുന്ന മനുഷ്യനാണ് ആന്റോ ജോസഫ്. നടൻ കൊല്ലൻ അജിത്ത് മരിച്ചപ്പോൾ ആശുപത്രിയിൽ ആദ്യമെത്തിയത് ആന്റോ ജോസഫാണ്. ആശുപത്രിയിലെ ബില്ല് മുഴുവൻ അടച്ചത് ആന്റോ ജോസഫായിരുന്നു. അജിത്തിന്റെ മൃതദേഹം കൊല്ലത്തേയ്ക്ക് കൊണ്ടുപോകുന്നതിന് എല്ലാ സഹായങ്ങളും ചെയ്തത് അദ്ദേഹമാണ്. മറ്റുളള ആവശ്യങ്ങൾക്കായി ബന്ധുവിന് 50,000 രൂപയും ആന്റോ കൊടുത്തു.
വർഷങ്ങൾക്ക് മുൻപ് സിനിമ നിർമിച്ചവരാണ് സംഘടനയുടെ തലപ്പത്ത് ഇരിക്കുന്നതെന്ന് സാന്ദ്രാ തോമസ് ഉന്നയിക്കുകയുണ്ടായി. നേതൃപാഠവം എന്ന ഒന്നുണ്ട്. അതിന് കഴിവുളളവരാണോ തലപ്പത്ത് ഇരിക്കുന്നതെന്ന് നോക്കിയാൽ മതി’- അഷ്റഫ് പറഞ്ഞു.