കൊച്ചി: സെന്റ് തെരേസാസ് കോളേജ് മുൻ ചെയർപേഴ്സണും സിനിമാ താരവുമായ നികിതാ നയ്യാർ (21) അന്തരിച്ചു. ബി എസ് സി സൈക്കോളജി വിദ്യാർത്ഥിനിയായിരുന്നു. വിൽസൺസ് ഡിസീസ് എന്ന അപൂർവ രോഗത്തിന് ചികിത്സയിലിരിക്കെയാണ് അന്ത്യം. കൊല്ലം കരുനാഗപ്പള്ളി സ്വദേശിനിയാണ്.
കഴിഞ്ഞദിവസം അന്തരിച്ച സംവിധായകൻ ഷാഫി സംവിധാനം ചെയ്ത ‘മേരിക്കുണ്ടൊരു കുഞ്ഞാട്’ എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. രണ്ടുവട്ടം കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. രണ്ടാമത്തെ ശസ്ത്രക്രിയ ഒരാഴ്ച മുൻപാണ് നടന്നത്.
പിതാവ്: ഡോണി തോമസ്, മാതാവ്: നമിതാ മാധവൻ. പൊതുദർശനം തിങ്കളാഴ്ച രാവിലെ എട്ട് മണിമുതൽ ഇടപ്പള്ളി നേതാജി നഗറിലെ വീട്ടിൽ നടക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]