തിരുവനന്തപുരം: വിദ്യാർത്ഥിനി പീഡിപ്പിക്കപ്പെട്ട വിവരം മറച്ചുവച്ച തിരുവനന്തപുരത്തെ സ്വകാര്യ സ്കൂളിനെതിരെ പോക്സോ കേസെടുത്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അദ്ധ്യാപകൻ പീഡിപ്പിച്ചെന്നാണ് കേസ്. സംഭവത്തിൽ ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്ത അദ്ധ്യാപകൻ അരുൺ മോഹൻ റിമാൻഡിലാണ്. പ്രതി പീഡിപ്പിച്ച കാര്യം പെൺകുട്ടി കഴിഞ്ഞ തിങ്കളാഴ്ച സ്കൂളിലെ മറ്റ് അദ്ധ്യാപകരെ അറിയിച്ചിരുന്നു. തുടർന്ന് സ്കൂൾ അധികൃതർ അരുൺ മോഹനെതിരെ നടപടി സ്വീകരിച്ചെങ്കിലും പൊലീസിൽ വിവരം അറിയിച്ചിരുന്നില്ല.
പെൺകുട്ടിയുടെ ഒരു ബന്ധുവാണ് പൊലീസിൽ വിവരമറിയിച്ചത്. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതിനു ശേഷമാണ് ഫോർട്ട് പൊലീസ് സ്കൂളിനെതിരെ കേസെടുത്തത്. സ്കൂളിലെ പ്രധാന അദ്ധ്യാപകനും മറ്റുളള അദ്ധ്യാപകർക്കും എതിരെയാണ് കേസ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]