ദുബായ് : ഇന്ത്യയുടെ ലോകകപ്പ് വിജയത്തിൽ ഉൾപ്പെടെ മികച്ച സംഭാവന നൽകിയ പേസർ അർഷ്ദീപ് സിംഗനെ കഴിഞ്ഞ വർഷത്തെ ഏറ്റവും മികച ട്വൻ്റി- 20 താരമായി ഇൻ്റർ നാഷണൽ ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) തിരഞ്ഞെടുത്തു.
കഴിഞ്ഞ വർഷം കളിച്ച 18 അന്താരാഷ്ട്ര ട്വൻ്റി 20 മത്സരങ്ങളിൽ നിന്ന് 36 വിക്കറ്റുകളാണ് 25 കാരനായ അർഷ്ദീപ് നേടിയത്. ട്വൻ്റി – 20യിൽ ഒരു വർഷം ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയതാരങ്ങളിൽ 5-ാം സ്ഥാനത്താണ് അർഷ്ദീപ്. ലോക കപ്പിൽ യു.എസ് എ ക്കെതിരെ പുറത്തെടുത്ത 4/9 ആണ് അർഷ് ദീപിൻ്റ കഴിഞ്ഞവർഷത്തെ മികച്ച പ്രകടനം. ആകെ 17 വിക്കറ്റ് നേടി ആ ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരങ്ങളിൽ അഫ്ഗാൻ്റെ ഫസല്ല ഖ് ഫറൂഖിയ്ക്കൊപ്പം ഒന്നാം സ്ഥാനത്തായിരുന്നു അർഷ്ദീപ്. ന്യൂസിലാൻഡിന്റെ അമേലിയ കർ ആണ് മികച്ച വനിതാ താരം.
രോഹിത് ക്യാപ്ടൻ
ഐ.സി.സി ട്വന്റി-20 ടീം ഓഫ് ദി ഇയർ 2024ന്റെ ക്യാപ്ടൻ രോഹിത് ശർമ്മയാണ്. ഹാർദിക് പാണ്ഡ്യ. ജസ്പ്രീത് ബുംറ,അർഷ്ദീപ് സിംഗ് എന്നിവരും ഐ.സി.സി ടീമിലുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]